Asianet News MalayalamAsianet News Malayalam

നേന്ത്രപ്പഴത്തിന്‍റെ തൊലി കൊണ്ട് ഇങ്ങനെയും പ്രയോജനം; കിടിലൻ പൊടിക്കൈ...

നമ്മുടെ പല്ലുകള്‍ക്ക് ഇടയ്ക്ക് തിളക്കം മങ്ങിപ്പോകാറില്ലേ? നമ്മള്‍ കഴിക്കുന്ന ഭക്ഷണം, എങ്ങനെയാണോ നമ്മുടെ ഡെന്‍റല്‍ കെയര്‍. ചില പാനീയങ്ങള്‍, ഉറക്കം, മറ്റ് ജീവിതരീതികള്‍ എല്ലാം പല്ലുകളുടെ ആരോഗ്യത്തെയും ഭംഗിയെയും സ്വാധീനിക്കാറുണ്ട്

banana peel can use to whiten teeth
Author
First Published Jan 25, 2024, 10:19 AM IST

നേന്ത്രപ്പഴം കഴിച്ച്, അതിന്‍റെ തൊലി വെറുതെ കളയുക തന്നെയാണ് ഏവരും ചെയ്യാറ്. പച്ചക്കായ തൊലിയാണെങ്കില്‍ അത് തോരൻ വയ്ക്കാനും മറ്റും ഉപയോഗിക്കാറുണ്ട്. എന്നാല്‍ നേന്ത്രപ്പഴത്തിന്‍റെ തൊലി കൊണ്ട് അങ്ങനെ കാര്യമായി ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നത് നാം കാണാറില്ല. 

പക്ഷേ സത്യത്തില്‍ നേന്ത്രപ്പഴത്തിന്‍റെ തൊലി കൊണ്ട് നല്ല ഉഗ്രനൊരു പ്രയോജനമുണ്ട് എന്നതാണ് സത്യം. ഇത് എന്താണെന്നല്ലേ? പറയാം...

നമ്മുടെ പല്ലുകള്‍ക്ക് ഇടയ്ക്ക് തിളക്കം മങ്ങിപ്പോകാറില്ലേ? നമ്മള്‍ കഴിക്കുന്ന ഭക്ഷണം, എങ്ങനെയാണോ നമ്മുടെ ഡെന്‍റല്‍ കെയര്‍. ചില പാനീയങ്ങള്‍, ഉറക്കം, മറ്റ് ജീവിതരീതികള്‍ എല്ലാം പല്ലുകളുടെ ആരോഗ്യത്തെയും ഭംഗിയെയും സ്വാധീനിക്കാറുണ്ട്. ഇങ്ങനെ പല്ലുകള്‍ നിറം മങ്ങിയിരിക്കുന്ന സന്ദര്‍ഭത്തില്‍ ഇവയെ തിരിച്ച് തിളക്കമുള്ളതാക്കാൻ നമുക്ക് നേന്ത്രപ്പഴത്തിന്‍റെ തൊലി ഉപയോഗിക്കാം. 

ചിലരെങ്കിലും ഇത് നേരത്തെ കേട്ടിട്ടുള്ളതാകാം. എന്നാല്‍ പലര്‍ക്കും ഇത് പുതിയ വിവരമായിരിക്കാം. പഴുത്ത നേന്ത്രപ്പഴത്തിന്‍റെ തൊലി ചെറിയ കഷ്ണങ്ങളാക്കി അതിന്‍റെ ഉള്‍ഭാഗം കൊണ്ട് പല്ലില്‍ തേക്കുകയാണ് വേണ്ടത്. ഏതാനും മിനുറ്റുകള്‍ ഇത് ചെയ്ത ശേഷം വെറുതെ വെള്ളത്തില്‍ വായ കഴുകുകയോ അല്ലെങ്കില്‍ പേസ്റ്റുപയോഗിച്ച് വെറുതെയൊന്ന് തേച്ച് കഴുകുകയോ ചെയ്യാം. 

നേന്ത്രപ്പഴത്തിന്‍റെ തൊലിക്ക് അകത്ത് നിന്ന് സ്പൂണുപയോഗിച്ച് അതിന്‍റെ തൊലിയോട് ചേര്‍ന്നുള്ള കൊഴുപ്പുള്ള ഭാഗം ചുരണ്ടിയെടുത്ത് അതുവച്ചും പല്ല് തേക്കാം. അതല്ലെങ്കില്‍ പിന്നെ ഇങ്ങനെ ചുരണ്ടിയെടുക്കുന്നതിനോടുകൂടി അല്‍പം ഉപ്പും നുള്ള് മഞ്ഞളും കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച് അതുകൊണ്ട് പല്ല് തേക്കാം. ഇതിന്‍റെ രുചി പ്രശ്നമാണെങ്കില്‍ ഈ പേസ്റ്റിലേക്ക് ടൂത്ത്പേസ്റ്റും അല്‍പം ചേര്‍ക്കാം. മൂന്നോ നാലോ മിനുറ്റേ ഇതുവച്ച് പല്ല് തേക്കേണ്ടതുള്ളൂ. ശേഷം വെള്ളം കൊണ്ട് വായ കഴുകിയെടുക്കാം. 

അത്ഭുതകരമായ രീതിയിലാണ് പല്ലിന് തിളക്കം നല്‍കാൻ നേന്ത്രപ്പഴത്തിന്‍റെ തൊലി സഹായിക്കുക. നേന്ത്രപ്പഴത്തിന്‍റെ തൊലിക്ക് പുറമെ ബേക്കിംഗ് സോഡയും ചെറുനാരങ്ങാനീരും കൂടിയുള്ള മിശ്രിതം, ഉമിക്കരി, സ്ട്രോബെറി- ബേക്കിംഗ് സോഡ മിശ്രിതം, വെളിച്ചെണ്ണ, ആപ്പിള്‍ സൈഡര്‍ വിനിഗര്‍ എല്ലാം പല്ലിലെ കറ നീക്കി പല്ലിനെ തിളക്കമുള്ളതാക്കാൻ സഹായിക്കും.

Also Read:- ദിവസവും ഒരു ടീസ്പൂണ്‍ മഞ്ഞള്‍ ഏതെങ്കിലും വിധത്തില്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios