ഉയർന്ന നാരുകൾ ഉള്ളതിനാൽ ദഹന പ്രശ്‌നങ്ങളായ ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നിവ ഇല്ലാതാക്കാൻ ഉലുവ വെള്ളത്തിന് കഴിയും. വിശപ്പ് കുറയ്ക്കുക, ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുക, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുക എന്നിവയിലൂടെ ശരീരഭാരം കുറയ്ക്കാൻ ഉലുവ വെള്ളത്തിന് കഴിയും.

കറികൾക്ക് മണവും രുചിയും കൂട്ടുക മാത്രമല്ല ധാരാളം ആരോ​ഗ്യ​ഗുണങ്ങളും ഉലുവ കഴിക്കുന്നതിലൂടെ ലഭിക്കുന്നു. 
ഉലുവ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ഇരുമ്പ്, മഗ്നീഷ്യം എന്നിവയുൾപ്പെടെ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് ഉലുവ. 

ഉയർന്ന നാരുകൾ ഉള്ളതിനാൽ ദഹന പ്രശ്‌നങ്ങളായ ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നിവ ഇല്ലാതാക്കാൻ ഉലുവ വെള്ളത്തിന് കഴിയും. വിശപ്പ് കുറയ്ക്കുക, ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുക, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുക എന്നിവയിലൂടെ ശരീരഭാരം കുറയ്ക്കാൻ ഉലുവ വെള്ളത്തിന് കഴിയും.

ഉലുവ വെള്ളം പതിവായി കഴിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഉലുവ വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. ഇത് പ്രമേഹമോ ഇൻസുലിൻ പ്രതിരോധമോ ഉള്ള വ്യക്തികൾക്ക് ഇത് ഗുണം ചെയ്യും.

ഉലുവ വെള്ളത്തിൽ ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതം, ആസ്ത്മ തുടങ്ങിയ വീക്കവുമായി ബന്ധപ്പെട്ട അവസ്ഥകളെ ലഘൂകരിക്കാൻ സഹായിക്കുന്നു. ഉലുവ വെള്ളം കുടിക്കുന്നത് ഹോർമോൺ അസന്തുലിതാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കും. പ്രത്യേകിച്ച് ആർത്തവവിരാമ ലക്ഷണങ്ങൾ അനുഭവിക്കുന്ന സ്ത്രീകളിൽ.

ഉലുവ വെള്ളം പതിവായി കഴിക്കുന്നത് മുഖക്കുരു കുറയ്ക്കുകയും ചർമ്മത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചർമ്മത്തിന് വ്യക്തമായ നിറം നൽകുകയും തിളക്കം നൽകുകയും ചെയ്യും. ഉലുവ വെള്ളം മുടികൊഴിച്ചിൽ കുറയ്ക്കുകയും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും താരൻ അല്ലെങ്കിൽ ചൊറിച്ചിൽ പോലുള്ള തലയോട്ടിയിലെ പ്രശ്നങ്ങൾ തടയുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. 

ഉലുവ വെള്ളത്തിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരത്തെ വിവിധ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു.

വെറും വയറ്റിൽ ഇവ കഴിക്കൂ, ഭാരം കുറയ്ക്കാൻ സഹായിക്കും

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Malayalam News Live | Election 2024 #Asianetnews