വിറ്റാമിനുകൾ ശരീരത്തിന് വളരെ പ്രധാനമാണ്. വിറ്റാമിനുകൾ നമ്മുടെ ആരോഗ്യത്തെ നിലനിർത്തുന്നു. എല്ലാ വിറ്റാമിനുകളും നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്, എന്നാൽ ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിറ്റാമിൻ ഇ. 

കൊഴുപ്പ് അലിയിക്കാവുന്ന ഒരു ആന്റി ഓക്സിഡന്റാണ് ജീവകം ഇ. ശരീരത്തിൽ കൊഴുപ്പ് ഓക്സീകരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതികൂലമായി പ്രവർത്തിക്കുന്ന ഓക്സിജൻ ഉണ്ടാകുന്നത് തടയുന്നത് ജീവകം ഇ ആണ്. ഇത് കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ആയതിനാൽ ഇത് ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്നു.

മുടി ചുരുളുന്നത്, വരൾച്ച, ജഡീകരണം, എന്നിവ കുറയ്ക്കുകയും, നിങ്ങളുടെ തലമുടിക്ക് തിളക്കം നൽകി സംരക്ഷിക്കുകയും ചെയ്യുന്നു. അതേസമയം, ഹൃദയാഘാതത്തിന് ശേഷം  പേശികള്‍ക്ക് ഉണ്ടാകുന്ന  ബലക്ഷയത്തെ തടയാന്‍ വൈറ്റമിന്‍ ഇ സഹായിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. ജേണല്‍ റിഡോക്സ് ബയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകാതിരിക്കുന്നതിനുള്ള ഉത്തമപരിഹാരം കൂടിയാണ് വിറ്റാമിന്‍ ഇ. ചര്‍മ്മത്തിലെ മായാത്ത പാടുകള്‍ പലരുടെയും വലിയ പ്രശ്‌നമാണ്. ഇവ നീക്കം ചെയ്യാന്‍ വൈറ്റമിന്‍ ഇ കാപ്‌സ്യൂളുകള്‍ ഉപയാഗിക്കാം. ക്യാപ്‌സ്യൂള്‍ രണ്ടായി മുറിച്ച് പാടുകളില്‍ തേക്കുക. ഇത് എളുപ്പത്തില്‍ പാടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.