തലച്ചോറിലെ സോഡിയത്തിന്‍റെ അളവും മൈഗ്രേനുമായി ബന്ധമുണ്ടെന്ന് പുതിയ കണ്ടെത്തല്‍.

തലച്ചോറിലെ സോഡിയത്തിന്‍റെ അളവും മൈഗ്രേനുമായി ബന്ധമുണ്ടെന്ന് പുതിയ കണ്ടെത്തല്‍. തലച്ചോറില്‍ ഉയര്‍ന്നതോതിലുള്ള സോഡിയത്തിന്റെ അളവാണ് മൈഗ്രേനിന് കാരണം. കാലിഫോര്‍ണിയയിലെ ഹണ്ടിങ്റ്റണ്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോസയന്‍സ് വിഭാഗമാണ് ഇത് കണ്ടെത്തിയത്.

മൈഗ്രേന്‍ ലക്ഷണങ്ങള്‍ കാണിച്ച എലികളിലാണ് പഠനം നടത്തിയത്. ഉയര്‍ന്ന ശക്തിയുള്ള കാന്തങ്ങള്‍ ഉപയോഗിച്ച് എലികളുടെ തലച്ചോര്‍ സ്‌കാന്‍ ചെയ്ത് പരിശോധിക്കുകയായിരുന്നു. എലികളില്‍ മൈഗ്രേന്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് ഏറെക്കാലം മുമ്പ് തലച്ചോറില്‍ ഉയര്‍ന്ന തോതിലുള്ള സോഡിയത്തിന്‍റെ അളവ് കണ്ടെത്തിയതായി പെയിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നേരത്തേ നടത്തിയ പഠനങ്ങളില്‍ മൈഗ്രേന്‍ ഉള്ളവരുടെ സെറിബ്രോ സ്‌പൈനല്‍ ദ്രവത്തില്‍ സോഡിയത്തിന്റെ അംശം മൈഗ്രേന്‍ ഇല്ലാത്തവരെക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.