സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. മറ്റു ക്യാന്‍സറുകളെ പോലെ തിരിച്ചറിയാന്‍ പ്രയാസമേറിയതല്ല ബ്രസ്റ്റ് കാന്‍സര്‍.

നിങ്ങള്‍ അടിക്കടി സ്തനങ്ങള്‍ പരിശോധിക്കാറുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ ശരീരത്തോടു ചെയ്യുന്നത് കടുത്ത അവഗണനയാണെന്ന് ഓർക്കുക. സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. മറ്റു ക്യാന്‍സറുകളെ പോലെ തിരിച്ചറിയാന്‍ പ്രയാസമേറിയതല്ല ബ്രസ്റ്റ് കാന്‍സര്‍.

 സ്വയം പരിശോധനകളിലൂടെ ഇതിന്റെ തുടക്കം സ്വയം കണ്ടെത്താന്‍ കഴിയും. സംശയാസ്പദമായി എന്തെങ്കിലും സ്തനങ്ങളില്‍ കാണുകയോ എന്തെങ്കിലും ലക്ഷണം തോന്നുകയോ ചെയ്താല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണുകയാണ് വേണ്ടത്.

കാരണങ്ങൾ...

ജീവിതശൈലീ രോഗങ്ങളുടെ പട്ടികയിലാണ് സ്തനാർബുദത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ശരീരത്തിൽ ഉണ്ടാവുന്ന ചില ജനിതക വ്യതിയാനങ്ങളാണ് രോഗബാധയ്ക്കുള്ള പരമപ്രധാനമായ കാരണം. സ്ത്രീശരീരത്തിലെ ഈസ്ട്രജൻ, പ്രൊജസ്ടറോൺ ഹോർമോണുകളുടെ വ്യതിയാനങ്ങൾ, ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങൾ, മാംസാഹാരവും കൊഴുപ്പ് കൂടിയതുമായ ഭക്ഷണക്രമം, അമിതവണ്ണം, വ്യായാമക്കുറവ്, പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്യാത്ത അവസ്ഥ, നേരത്തേയുള്ള ആർത്തവാരംഭം, വൈകിയുള്ള ആർത്തവ വിരാമം തുടങ്ങിയ ഘടകങ്ങളും സ്തനാർബുദബാധയ്ക്കുള്ള കാരണങ്ങളായേക്കാം. വളരെ ചെറിയ ശതമാനം സ്ത്രീകളിൽ പാരമ്പര്യമായും സ്തനാർബുദം ബാധിക്കാം. 

പ്രധാനപ്പെട്ട ലക്ഷണങ്ങൾ താഴേ ചേർക്കുന്നു...

സ്തനങ്ങളിലെ ചെറിയ നിറമാറ്റം...

സ്തനങ്ങളിലെ ചെറിയ നിറമാറ്റം പോലും ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാവാം. ചര്‍മ്മം ചുവപ്പ് നിറമാവുകയോ, വല്ലാതെ ഓറഞ്ച് തൊലി പോലെ വരളുകയോ ചെയ്യുന്നതും ക്യാന്‍സര്‍ ലക്ഷണമാകാം. സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുന്നെങ്കില്‍ അവ ശ്രദ്ധിക്കണം. 

സ്തനങ്ങളിലുണ്ടാകുന്ന വേദന....

ആര്‍ത്തവ കാലങ്ങളില്‍ സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍ വേദനയുണ്ടാവുന്നത് സാധാരണയാണ്. ഇത് തെറ്റിദ്ധരിക്കേണ്ടതില്ല. ആര്‍ത്തവ ആരംഭത്തിന് മുമ്പ് തന്നെ തുടങ്ങുന്ന ഇത്തരം വേദന അടുത്ത ആര്‍ത്തവചക്രം തുടങ്ങി ഉടന്‍ തന്നെ ഇല്ലാതാവും. എന്നാല്‍ ഇതല്ലാതെ മറ്റു തരത്തില്‍ വേദനയുണ്ടാവുന്നുണ്ടെങ്കില്‍ പരിശോധന ആവശ്യമാണ്.

മുഴകൾ...

സ്ഥിരമായ പരിശോധനകള്‍ വഴി നിഷ്പ്രയാസം ഒരാള്‍ക്ക് ഇത് കണ്ടെത്താന്‍ കഴിയും. കക്ഷത്തിലോ തോളെല്ലിലോ മുഴകളോ തടിപ്പോ അനുഭവപ്പെടുക, സ്‌തനത്തിന്റെ വലിപ്പം പെട്ടെന്ന്‌ വലുതാവുക എന്നിവ അര്‍ബുദബാധയുടെ ലക്ഷണങ്ങളാണ്‌.