ക്രമരഹിതമായ ആർത്തവം സ്ത്രീകളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുമോ?
ആർത്തവവിരാമ സമയത്ത് ഒരു സ്ത്രീയുടെ ആരോഗ്യം നിലനിർത്തുന്നതിൽ ഈസ്ട്രജൻ ഹോർമോൺ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആർത്തവവിരാമ കാലഘട്ടത്തിൽ ആരോഗ്യകരമായ ജീവിതശൈലിയും അനുയോജ്യമായ ഭാരവും നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

അണ്ഡാശയ ഹോർമോണുകൾ പ്രത്യുൽപാദന നിയന്ത്രണം കൂടാതെ ഒരു സ്ത്രീയുടെ ആരോഗ്യത്തിൽ വൈവിധ്യമാർന്ന പങ്ക് വഹിക്കുന്നു. ഈസ്ട്രജൻ ഹോർമോൺ ന്യൂറോ എൻഡോക്രൈൻ, അഡിപ്പോസ്, ഹൃദയ സിസ്റ്റങ്ങൾ എന്നിവയെ സ്വാധീനിക്കുന്നു.
കൗമാരം മുതൽ ആർത്തവവിരാമത്തിലേക്കുള്ള പരിവർത്തനം വരെ ഉയർന്ന അളവിലുള്ള ഈസ്ട്രജൻ ഹോർമോണുകൾ ആരോഗ്യത്തിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്തുന്നു. ഈസ്ട്രജനുകൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. കാരണം അവ ലിപിഡുകളുടെ ഓക്സീകരണത്തിന് സഹായിക്കുന്നു. ഈസ്ട്രജന്റെ അഭാവത്തെ തുടർന്ന് ലിപിഡുകൾ പ്രത്യേകിച്ച് രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്നു. ഇത് ല്യൂമെൻ ഇടുങ്ങിയതാക്കുന്നു. ആർത്തവവിരാമത്തിൽ കൊറോണറി ആർട്ടറി സ്ക്ലിറോസിസ് ഏഴു മടങ്ങ് വർദ്ധിക്കുന്നു.
ഈസ്ട്രജൻ രക്തക്കുഴലുകളുടെ സമഗ്രത നിലനിർത്തുകയും സുഗമമായ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഈസ്ട്രജൻ ഹോർമോൺ രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുന്നു. ആർത്തവവിരാമം നേരിടുന്ന സ്ത്രീകളിൽ ഹൈപ്പർടെൻഷനുമായി ബന്ധപ്പെട്ട ഹൃദയസംബന്ധമായ സങ്കീർണതകളുടെ വ്യാപനം കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.
ഈസ്ട്രജന്റെ അളവ് കുറയുമ്പോഴാണ് അമിതവണ്ണം ഉണ്ടാകുന്നത്. ഇത് ആന്റി - ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡൻറുകളുടെ സാന്ദ്രത കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും രോഗങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ആർത്തവവിരാമ സമയത്ത് ഒരു സ്ത്രീയുടെ ആരോഗ്യം നിലനിർത്തുന്നതിൽ ഈസ്ട്രജൻ ഹോർമോൺ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആർത്തവവിരാമ കാലഘട്ടത്തിൽ ആരോഗ്യകരമായ ജീവിതശൈലിയും അനുയോജ്യമായ ഭാരവും നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
ആത്മവിശ്വാസക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ചെയ്യേണ്ടത് ഇത്രമാത്രം