Asianet News MalayalamAsianet News Malayalam

വിറ്റാമിന്റെ കുറവ്; പ്രധാനപ്പെട്ട 6 ലക്ഷണങ്ങൾ

വിറ്റാമിന്റെ കുറവ് പലരും നിസാരമായി കാണാറാണ് പതിവ്. വിറ്റാമിന്റെ കുറവ് മൂലമുണ്ടാകുന്ന പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...  

Common Signs You're Deficient in Vitamins
Author
Trivandrum, First Published Nov 30, 2019, 11:36 AM IST

വിറ്റാമിന്റെ കുറവ് പലരും നിസാരമായി കാണാറാണ് പതിവ്. തുടക്കത്തിൽ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാലും വലിയ കാര്യമാക്കാറില്ല. ശരീരത്തിന്റെയും മനസ്സിന്റെയും വളർച്ചയ്ക്കും വികാസത്തിനും നല്ല ഭക്ഷണം അത്യാവശ്യമാണ്. പോഷകങ്ങളും ജീവകങ്ങളും ധാതുക്കളും എല്ലാമടങ്ങിയ സമീകൃത ഭക്ഷണത്തിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്.

എന്നാലും ചിലപ്പോൾ പല പ്രധാനപ്പെട്ട ധാതുക്കളും വൈറ്റമിനുകളും ലഭിച്ചില്ലെന്നു വരാം. ഇവയുടെ അഭാവം ചില സൂചനകളായി ശരീരം പ്രകടിപ്പിക്കും. വിറ്റാമിന്റെ കുറവ് മൂലമുണ്ടാകുന്ന പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...  

വായ്പ്പുണ്ണ്...

ചില വിറ്റാമിനുകളുടെയോ ധാതുക്കളുടെയോ കുറവ് കൊണ്ട് വരുന്നതാണ് വായ്പ്പുണ്ണ്. ഇരുമ്പ് അല്ലെങ്കിൽ വിറ്റാമിൻ ബിയുടെ കുറവ് മൂലമാണ് വായ്പ്പുണ്ണ് വരുന്നതെന്ന് വിദ​ഗ്ധർ പറയുന്നത്. ചില ആൻറിബയോട്ടിക്കുകളും വേദനാസംഹാരികളും ക്യാൻസർ ചികിത്സയിലും ഹൃദ്രോഗത്തിെന്റെ ചികിത്സയിലും ഉപയോഗിക്കുന്ന ചില മരുന്നുകളും ചിലരിൽ വായ്പുണ്ണ് ഉണ്ടാക്കാറുണ്ട്. പലപ്പോഴും ഈ മരുന്നുകൾ നിർത്തുന്ന മുറയ്ക്ക് ഇവ മാഞ്ഞുപോകാറുമുണ്ട്.

 കാലിന് പുകച്ചിൽ...

കാലിനടിയിൽ പുകച്ചിൽ അനുഭവപ്പെടാം. ഇടയ്ക്കിടെ ഇങ്ങനെ വന്നാൽ വൈദ്യസഹായം തേടണം. വൈറ്റമിൻ ബി 12 ന്റെ അഭാവം മൂലമാണിത്. ഹീമോഗ്ലോബിന്റെ ഉൽപ്പാദനത്തിന്  സഹായിക്കുന്ന വൈറ്റമിൻ ആണിത്. സ്ഥിരമായി ഈ വൈറ്റമിൻ ഡഫിഷ്യൻസി വന്നാൽ അത് നാഡീവ്യവസ്ഥയെ തന്നെ തകരാറിലാക്കും. 

ചുവപ്പോ വെളുപ്പോ നിറത്തിലുള്ള പാടുകൾ...

ചുവപ്പോ വെളുപ്പോ നിറത്തിലുള്ള ചെറിയ മുഴകൾ, പാടുകൾ ഇവ കവിൾ, കൈ, തുടകൾ ഇവിടെയെല്ലാം കാണാം. ഇതിനെ കെരാറ്റോസിസ് പിലാരിസ് എന്നാണ് വിളിക്കുന്നത്. സാധാരണ ഈ പാടുകൾ കുട്ടിക്കാലത്ത് കാണുമെങ്കിലും മുതിരുമ്പോൾ താനേ അപ്രത്യക്ഷമാകും. ചിലപ്പോൾ ഇത് ജനിതക പ്രശ്നമാകാം. എന്നാൽ ചിലപ്പോൾ ജീവകം എ, സി എന്നിവയുടെ അഭാവം മൂലവും ഇങ്ങനെ ഉണ്ടാകാം. പാലുൽപ്പന്നങ്ങൾ, ഇറച്ചി, മുട്ട, മത്സ്യം, കടുംപച്ചനിറത്തിലുള്ള ഇലക്കറികൾ, മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പച്ചക്കറികൾ, പഴങ്ങൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 

നഖം പൊട്ടി പോവുക...

നഖം പൊട്ടിപ്പോകുന്നത് ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ബയോട്ടിൻ അഥവാ ജീവകം ബി 7 ന്റെ അഭാവം മൂലമാണ് നഖം പൊട്ടുന്നത്. വൈറ്റമിൻ ബി 7 ന്റെ അഭാവം മൂലം കടുത്ത ക്ഷീണം, പേശിവേദന ഇവയും ഉണ്ടാകാം. മുട്ടയുടെ മഞ്ഞ, ഇറച്ചി, മാംസ്യം, പാലുൽപന്നങ്ങൾ, നട്സ്, പച്ചച്ചീര, ബ്രോക്കോളി, കോളിഫ്ലവർ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാവും. 

വരണ്ട ചർമവും താരനും...

ചർമം വല്ലാതെ ഡ്രൈ ആകുന്നതും, താരനും വൈറ്റമിൻ ഡഫിഷ്യൻസി മൂലമാകാം. തലയിലെ താരനും ചർമത്തിന്റെ വരൾച്ചയും ജീവകം ബി 3, ജീവകം ബി2 ഇവയുടെ അഭാവം മൂലമാകാം. റൈബോഫ്ലേവിൻ, പിരിഡോക്സിൻ മുതലായവ ധാരാളമായടങ്ങിയ ഭക്ഷണങ്ങൾ അതായത് മുഴുധാന്യങ്ങൾ, പൗൾട്രി, ഇറച്ചി, മത്സ്യം, മുട്ട, പാലുൽപന്നങ്ങൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. 

മോണയിൽ നിന്ന് രക്തസ്രാവം...

പല്ല് തേയ്ക്കുമ്പോൾ മോണയിൽ നിന്ന് ചിലർക്ക് രക്തസ്രാവമുണ്ടാകാറുണ്ട്. വിറ്റാമിൻ സിയുടെ കുറവ് മൂലമാണ് ഇത് സംഭവിക്കുന്നത്. മുറിവ് ഉണക്കുന്നതിലും പ്രതിരോധശേഷിയിലും വിറ്റാമിൻ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു, മാത്രമല്ല ഇത് ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുകയും കോശങ്ങളുടെ കേടുപാടുകൾ തടയാൻ സഹായിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന വ്യക്തികളിൽ വിറ്റാമിൻ സി യുടെ കുറവ് അപൂർവമാണ്. 
വിറ്റാമിൻ സി കുറയുമ്പോൾ രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും പേശികളെയും അസ്ഥികളെയും ദുർബലപ്പെടുത്തുകയും അമിതമായ ക്ഷീണവും അലസതയും അനുഭവപ്പെടുകയും ചെയ്യാമെന്നും വിദ​​ഗ്ധർ പറയുന്നു.

Follow Us:
Download App:
  • android
  • ios