Asianet News MalayalamAsianet News Malayalam

കൊവിഡ് 19; ലോക്ക്ഡൗൺ സമയത്ത് ആളുകൾ എന്തൊക്കെ ചെയ്യരുത്?

കൊവിഡ് 19 പടർന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസർക്കാർ രാജ്യത്തെ 75 ജില്ലകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിൽ ഏഴ് ജില്ലകളിൽ ലോക്ക്ഡൗൺ ഉണ്ടാകുമെന്ന സാഹചര്യമാണ് ഇപ്പോള്‍.

Coronavirus outbreak What a lockdown will look like for you
Author
Thiruvananthapuram, First Published Mar 23, 2020, 8:39 AM IST

കൊവിഡ് 19 പടർന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസർക്കാർ രാജ്യത്തെ 75 ജില്ലകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിൽ ഏഴ് ജില്ലകളിൽ ലോക്ക്ഡൗൺ ഉണ്ടാകുമെന്ന സാഹചര്യമാണ് ഇപ്പോള്‍.  ഒരു കാരണവശാലും വീട് വിട്ടുപോകാൻ അനുവദിക്കാത്ത കർശന നിയമമാണ്  ലോക്ക്ഡൗൺ നിയമം. 

1897 ലെ നിയമപ്രകാരമാണ് രാജ്യത്ത് ലോക്ക്ഡൌൺ പ്രയോഗിക്കുന്നത്. സാമൂഹികവ്യാപനത്തിലൂടെ കൊറോണ വൈറസ് പടർന്നുപിടിക്കുന്നത് ഒഴിവാക്കാനാണ് ലോക്ക്ഡൗൺ പ്രയോഗിക്കുന്നത്. അവശ്യവസ്തുക്കളായ (പാൽ, വെള്ളം, പച്ചക്കറികൾ, മരുന്നുകൾ, മെഡിക്കൽ സേവനങ്ങൾ) എന്നിവ മാത്രമെ ലോക്ക്ഡൗൺ നടപ്പിലാകുന്ന സംസ്ഥാനങ്ങളിലേക്കോ ജില്ലകളിലേക്കോ അനുവദിക്കുകയുള്ളു. ഗതാഗതസംവിധാനങ്ങൾ പൂർണമായും നിയന്ത്രിച്ചുകൊണ്ടാണ് ലോക്ക്ഡൗൺ നടപ്പാക്കുന്നത്.

ലോക്ക്ഡൗൺ സമയത്ത് ആളുകൾ എന്തൊക്കെ ചെയ്യരുത്?

  • ആളുകൾ കൂട്ടംകൂടാന്‍ പാടില്ല
  • കൂടിചേർന്ന് പ്രവർത്തനങ്ങൾ നടത്തരുത്
  • കുടുംബത്തൊടൊപ്പമുള്ള യാത്രയും നിരോധിച്ചിരിക്കുന്നു
  • പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കരുത്
  • അടുത്തിടെ വിദേശത്ത് നിന്ന് വന്നവർ ഒരുകാരണവശാലും പുറത്തു വരരുത്
  • പൊതുഗതാഗത വാഹനങ്ങൾ ഓടാൻ പാടില്ല
  •  ഷോപ്പിംഗ് മാളുകൾ, തീയറ്ററുകൾ, ജിമ്മുകൾ, ഫംഗ്ഷൻ ഹാളുകൾ എന്നിവ അടച്ചിരിക്കണം
  • പ്രായമായവരെയും കൊച്ചുകുട്ടികളെയും ഒരു സാഹചര്യത്തിലും വീടിന് പുറത്തുവിടരുത്

 

എന്നാല്‍ അത്യാവശ്യമായ കാര്യങ്ങൾക്ക് പുറത്ത് ഇറങ്ങാം. അതായത് മരുന്നുകൾ, പച്ചക്കറികൾ തുടങ്ങിയ അവശ്യവസ്തുക്കൾ വാങ്ങാൻ പുറത്തുപോകാം. സ്വകാര്യ ബസുകൾ, ടാക്സികൾ, ഓട്ടോറിക്ഷകൾ, ഇ-റിക്ഷകൾ എന്നിവയുൾപ്പെടെ പൊതുഗതാഗതത്തിന്റെ ഒരു പ്രവർത്തനവും അനുവദിക്കില്ല.

Follow Us:
Download App:
  • android
  • ios