Asianet News MalayalamAsianet News Malayalam

പ്രമേഹ രോഗികളുടെ വൃക്ക സംരക്ഷണം; ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

ശരീരത്തിലെ കോശങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസ് ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ, രക്തം ഫിൽട്ടർ ചെയ്യാൻ വൃക്കകൾ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ നിർബന്ധിതരാകുന്നു. വർഷങ്ങളോളം ഇങ്ങനെ ആയാല്‍ ഇത് വൃക്കകളെ അപകടത്തിലാക്കിയേക്കാം.

daily habits to boost kidney health in people with diabetes
Author
First Published Nov 25, 2022, 11:15 AM IST

അവഗണിച്ചാല്‍ അപകടത്തിലാക്കുന്ന രോഗമാണ് പ്രമേഹം. പ്രമേഹം ചിലരില്‍ എങ്കിലും അനുബന്ധ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കരോഗങ്ങള്‍, കാഴ്ചപ്രശ്‌നങ്ങള്‍ തുടങ്ങി പല രോഗങ്ങള്‍ക്ക് പിന്നിലും ഒളിഞ്ഞിരിക്കുന്ന വില്ലന്‍ പലപ്പോഴും പ്രമേഹം ആയിരിക്കാം. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് ചിലരില്‍  വൃക്ക തകരാറിലാക്കിയേക്കാം. ശരീരത്തിലെ കോശങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസ് ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ, രക്തം ഫിൽട്ടർ ചെയ്യാൻ വൃക്കകൾ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ നിർബന്ധിതരാകുന്നു. വർഷങ്ങളോളം ഇങ്ങനെ ആയാല്‍ ഇത് വൃക്കകളെ അപകടത്തിലാക്കിയേക്കാം. അതിനാല്‍ പ്രമേഹ രോഗികള്‍ വൃക്കകളുടെ ആരോഗ്യത്തെ കുറിച്ച് ജാഗ്രത പാലിക്കണം. വൃക്കകള്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കും. 

പ്രമേഹ രോഗികള്‍ വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

കൃത്യമായ ഇടവേളകളിൽ ഷുഗർ നില പരിശോധിക്കണം. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും. മൂന്ന് മാസത്തിലൊരിക്കൽ ഡോക്ടറെ കാണുകയും വേണം.

രണ്ട്...

പ്രമേഹ രോഗികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഭാവിയില്‍ വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക. 

മൂന്ന്...

പുകവലി ശരീരത്തെ മോശമായി ബാധിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലോ. ഇത്തരം പുകയില ഉല്‍പ്പന്നങ്ങളുടെ അമിത ഉപയോഗം വൃക്കകളിലേക്കുള്ള രക്തയോട്ടം മന്ദഗതിയിലാക്കുന്നു. അതിനാല്‍ പുകവലി ഉപേക്ഷിക്കുക. 

നാല്...

ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക. ഉപ്പിന്‍റെ അമിത ഉപയോഗം വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത കൂട്ടും.

അഞ്ച്...

കോളകൾ ഉൾപ്പെടെ കൃത്രിമശീതളപാനീയങ്ങൾ കഴിയുന്നതും ഒഴിവാക്കുക. പ്രമേഹരോഗികള്‍ പ്രത്യേകിച്ച്, മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. സസ്യാഹാരങ്ങള്‍ കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

ആറ്...

വ്യായാമം ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് നല്ലതാണെന്ന് അറിയാമല്ലോ. വ്യായാമം ചെയ്യുന്നത് വൃക്കകളുടെ ആരോഗ്യത്തിനും ഏറേ ഗുണം ചെയ്യും. 

Also Read: ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios