Asianet News MalayalamAsianet News Malayalam

ത്വക്കിലെ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം...

ക്യാന്‍സര്‍ എല്ലാവരും ഭയക്കുന്ന ഒരു രോഗമാണ്. എന്നാല്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. 

Diet to Reduce Risk Of Skin Cancer
Author
Thiruvananthapuram, First Published Oct 8, 2019, 7:52 PM IST

ക്യാന്‍സര്‍ എല്ലാവരും ഭയക്കുന്ന ഒരു രോഗമാണ്. എന്നാല്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. തൊലിയിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്കിന്‍ ക്യാന്‍സര്‍. 

സൂര്യരശ്മികളേറ്റ് തൊലി പൊട്ടുന്നതും അര്‍ബുദത്തിന് കാരണമാകും. അതേസമയം, ത്വക്കിലെ അര്‍ബുദം നേരത്തെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടണം. പലപ്പോഴും ചർമാർബുദത്തിന്റെ ആദ്യലക്ഷണമായി കണ്ടുവരുന്നത്‌ ചര്‍മത്തിലെ ചെറിയ നിറമാറ്റം, പാടുകള്‍, അല്ലെങ്കില്‍ വെയിലേറ്റ പോലെ കരുവാളിപ്പോ ആകാം.

ഭക്ഷണക്രമീകരണത്തിലൂടെ ഒരുവിധം ക്യാന്‍സറിനെ തടയാന്‍ സാധിക്കുമെന്ന സൂചനയാണ്  ഈ പഠനവും നല്‍കുന്നത്. വൈറ്റമിന്‍ എ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത്  ത്വക്കിലെ അര്‍ബുദം വരാതിരിക്കാന്‍ സഹായിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. ബ്രൌണ്‍ യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. ത്വക്കിന്‍റെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും കണ്ണിന്‍റെ കാഴ്ചയ്ക്കും വൈറ്റമിന്‍ എ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണെന്നും പഠനം പറയുന്നു.

ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡെര്‍മറ്റോളജിയാണ് പഠനം നടത്തിയത്. 123000 പേരെ പല ഗ്രൂപ്പുകളിലാക്കിയാണ് പഠനം നടത്തിയത്.  വൈറ്റമിന്‍ എ അടങ്ങിയ ഭക്ഷണം കഴിച്ചവരില്‍ മറ്റുളളവരെയപേക്ഷിച്ച് സ്കിന്‍ ക്യാന്‍സര്‍ വരാനുളള സാധ്യത 17 ശതമാനം  കുറവാണെന്നും പഠനം പറയുന്നു. 

Follow Us:
Download App:
  • android
  • ios