Asianet News MalayalamAsianet News Malayalam

നിങ്ങള്‍ക്ക് മൈഗ്രേയ്‌നുണ്ടോ? ഒരുപക്ഷേ കാരണമിതാകാം...

യഥാര്‍ത്ഥത്തില്‍ എന്തുകൊണ്ട് മൈഗ്രേയ്ന്‍ പിടിപെടുന്നു എന്നതിന് കൃത്യമായ ഒരുത്തരം നല്‍കാന്‍ മിക്ക പഠനങ്ങള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഒരുപിടി ജീവിതശൈലികള്‍ ഇതിന് പിന്നില്‍ കാരണമായി വര്‍ത്തിക്കുന്നുണ്ടെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

 

disturbed sleep may be one of the reason behind migraine
Author
Trivandrum, First Published Dec 17, 2019, 9:36 PM IST

ശക്തമായ തലവേദനയാണ് മൈഗ്രേയ്ന്‍ എന്ന അസുഖത്തിന്റെ പ്രധാന ലക്ഷണം. മണിക്കൂറുകള്‍ മുതല്‍ ചിലപ്പോള്‍ ദിവസങ്ങള്‍ വരെ ഇത് നീണ്ടുപോകുന്ന കേസുകളുണ്ട്. പല കാരണങ്ങളുമാകാം മൈഗ്രേയ്‌നിലേക്ക് ഒരു വ്യക്തിയെ എത്തിക്കുന്നത്. യഥാര്‍ത്ഥത്തില്‍ എന്തുകൊണ്ട് മൈഗ്രേയ്ന്‍ പിടിപെടുന്നു എന്നതിന് കൃത്യമായ ഒരുത്തരം നല്‍കാന്‍ പഠനങ്ങള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.

എന്നാല്‍ ഒരുപിടി ജീവിതശൈലികള്‍ ഇതിന് പിന്നില്‍ കാരണമായി വര്‍ത്തിക്കുന്നുണ്ടെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. അതിലൊന്നാണ് ഉറക്കം. സമാനമായ ഒരു നിരീക്ഷണമാണ് അടുത്തിടെ നടന്ന ഒരു പഠനവും സൂചിപ്പിക്കുന്നത്.

ബ്രിംഗ്ഹാം യൂണിവേഴ്‌സിറ്റി, വുമണ്‍സ് ഹോസ്പിറ്റല്‍ യു എസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് പഠനം നടത്തിയത്. 'ന്യൂറോളജി' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇതിന്റെ വിശദാംശങ്ങള്‍ ആദ്യമായി വന്നത്.

പഠനം പറയുന്നതിങ്ങനെ...

പഠനത്തിനായി തെരഞ്ഞെടുത്ത മൈേ്രഗയ്‌നുള്ള ആളുകളില്‍ പകുതി കേസുകളിലും ഉറക്കത്തെച്ചൊല്ലിയുള്ള പ്രശ്‌നങ്ങളാണത്രേ രോഗകാരണമായിരിക്കുന്നത്.

 

disturbed sleep may be one of the reason behind migraine


ഉറക്കമില്ലായ്മയല്ല, മറിച്ച് പരിപൂര്‍ണ്ണമല്ലാത്ത ഉറക്കം, അല്ലെങ്കില്‍ 'ഡിസ്റ്റര്‍ബ്ഡ് സ്ലീപ്' ആണ് വില്ലനായി വരുന്നത്.

ഉറക്കത്തിന്റെ സമയം, ആഴം, അതിന്റെ സ്വഭാവം എന്നിവയെ രേഖപ്പെടുത്താനുപയോഗിക്കുന്ന 'ആക്ടിഗ്രാഫി' എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഗവേഷകര്‍ പഠനം നടത്തിയത്. എത്ര സമയം നിങ്ങള്‍ കിടക്കയില്‍ ചിലവഴിച്ചു എന്നതല്ല, സുഖകരമായ ഉറക്കം നിങ്ങള്‍ക്ക് കിട്ടിയോ എന്നതാണ് സത്യത്തില്‍ പ്രധാനപ്പെട്ട വിഷയമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

മൈഗ്രേയ്ന്‍ വേദനയെ മറികടക്കാന്‍...

വളരെ രൂക്ഷമായ വേദനയായിരിക്കും മൈഗ്രേയ്‌നുള്ള ഒരാള്‍ അനുഭവിക്കുന്നത്. ക്ഷീണം, തലകറക്കം, ഛര്‍ദ്ദി എന്നിവയെല്ലാം ചിലരില്‍ വേദനയോടൊപ്പം തന്നെ കാണപ്പെടാറുണ്ട്. മരുന്ന് കഴിക്കാമെങ്കിലും ചിലപ്പോഴെങ്കിലും വേദനയെ മറികടക്കാന്‍ ചില പൊടിക്കൈകള്‍ നമ്മള്‍ സ്വയവും പരിശീലിക്കേണ്ടതായ സാഹചര്യങ്ങള്‍ വന്നേക്കാം. അത്തരം സാഹചര്യങ്ങള്‍ ചെയ്യേണ്ട ചിലത് കൂടി ഓര്‍മ്മിപ്പിക്കട്ടെ.

 

disturbed sleep may be one of the reason behind migraine


ഇരുട്ട് നിറഞ്ഞ മുറിയില്‍ ഉറങ്ങാന്‍ കിടക്കുക. പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ പരമാവധി അകത്തേക്ക് വരാതിരിക്കാനുള്ള കരുതല്‍ ആദ്യമേ എടുക്കണം. കിടന്നതിന് ശേഷം സ്വയം 'റിലാക്‌സ്' ചെയ്യാനാകണം. പലപ്പോഴും പലര്‍ക്കും ഇത് ചെയ്യാനാകില്ല. അത്തരക്കാര്‍ നിര്‍ബന്ധമായും യോഗയോ വ്യായാമമോ ചെയ്യേണ്ടതാണ്. 'ഹോട്ട് ആന്റ് കോള്‍ഡ് കംപ്രസ്' ഉപയോഗിച്ച് വേദനയെ ശമിപ്പിക്കാനുള്ള ശ്രമം നടത്താം. തലയോട്ടിയിലും നെറ്റിയിലുമെല്ലാം അധികം ബലം കൊടുക്കാതെ മസാജ് ഇടാം. 'പെപ്പര്‍മിന്റ് ഓയില്‍', 'ലാവന്‍ഡര്‍ ഓയില്‍' എന്നിവയെല്ലാം മൈഗ്രേയ്ന്‍ വേദന കുറയ്ക്കാന്‍ ഒരുപക്ഷേ സഹായിച്ചേക്കും. അതിനാല്‍ ഒരു ഡോക്ടറുടെ സഹായത്തോടെ ഇത് പരീക്ഷിക്കാവുന്നതാണ്.

Follow Us:
Download App:
  • android
  • ios