Asianet News MalayalamAsianet News Malayalam

Sleeping with the Lights On : രാത്രിയിൽ ലെെറ്റിട്ടാണോ ഉറങ്ങാറുള്ളത്?

ചിക്കാഗോയിലെ നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റി ഫെയ്ൻബെർഗ് സ്‌കൂൾ ഓഫ് മെഡിസിനിലെ ​ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

Do you sleep with lights on how it may affect your health
Author
Trivandrum, First Published Jul 1, 2022, 2:08 PM IST

രാത്രിയിൽ ലെെറ്റിട്ട് ഉറങ്ങുന്നത് പ്രായമായവരിൽ പൊണ്ണത്തടി, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം. ചിക്കാഗോയിലെ നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റി ഫെയ്ൻബെർഗ് സ്‌കൂൾ ഓഫ് മെഡിസിനിലെ ​ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ഉറക്കത്തിനിടയിലെ വെളിച്ചവും ആരോഗ്യപ്രശ്‌നങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠനത്തിൽ പറയുന്നു. 63-84 പ്രായമുള്ള 552 പേരിൽ പഠനം വിശകലനം ചെയ്തു. അവർ CVD (ഹൃദ്രോഗ) അപകടസാധ്യത ഘടകങ്ങളുടെ പ്രൊഫൈലുകളുടെ പരിശോധനയ്ക്കും പ്രവർത്തനത്തിനും വിധേയരായി.  Oxford Academic Sleep ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

LAN (രാത്രിയിലെ വെളിച്ചം) എക്സ്പോഷർ അമിതവണ്ണത്തിന്റെ ഉയർന്ന വ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നതായി നോർത്ത് വെസ്‌റ്റേൺ മെഡിസിൻ ഫെയിൻബർഗ് സ്‌കൂൾ ഓഫ് മെഡിസിനിലെ ഡോ.മിൻജീ കിം മെഡിക്കൽ ന്യൂസ്‌ടുഡേയോട് പറഞ്ഞു. ഇരുട്ട്  ഉറക്കത്തിന്റെ തടസ്സങ്ങളും കുറയ്ക്കുന്നതായി പഠനത്തിൽ പറയുന്നു.

'ഡാര്‍ക് സര്‍ക്കിള്‍സ്' മാറ്റാൻ ഇതാ ചില മാര്‍ഗങ്ങള്‍

ലൈറ്റ് എക്സ്പോഷർ ശരീരത്തിന്റെ ആന്തരിക ഉറക്ക ഘടികാരത്തെ മാറ്റാൻ പ്രവണത കാണിക്കുന്നു. മാത്രമല്ല, ഉറക്ക-ഉണർവ് ചക്രങ്ങളെ നിയന്ത്രിക്കുകയും ഉറക്കത്തിന്റെ അളവിലും ഗുണനിലവാരത്തിലും ഇടപെടുകയും ചെയ്യുന്ന  സംവിധാനമാണെന്നും ​ഗവേഷകർ പറയുന്നു.

മുറി പൂർണ്ണമായും ഇരുണ്ടതായിരിക്കുമ്പോൾ ശരീരം മെലറ്റോണിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നു. ഇത് സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. പൂർണ്ണമായ ഇരുട്ട് ശാന്തമായി ഉറങ്ങാനും എളുപ്പമാക്കും.

പൊണ്ണത്തടി, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ മാത്രമല്ല, വിഷാദരോഗം വരെ കുറയ്ക്കാനും ഇത് സഹായിക്കുന്നതായും പഠനത്തിൽ പറയുന്നു. മാത്രമല്ല ഇരുട്ടിൽ ഉറങ്ങുന്നത് കണ്ണുകൾക്ക് ശരിയായ വിശ്രമം നൽകുകയും അവയെ സംരക്ഷിക്കുകയും ചെയ്യുമെന്നും പഠനത്തിൽ പറയുന്നു.

ഉയർന്ന കൊളസ്ട്രോൾ; ചർമ്മത്തിലുണ്ടാകുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ

Follow Us:
Download App:
  • android
  • ios