പനിയും നടുവേദനയും കാരണം ആശുപത്രിയിലെത്തിയ അറുപത്തിനാലുകാരന്‍ മരിച്ചു. കടുത്ത നടുവേദനയും പനിയും കാരണമാണ് ലണ്ടണ്‍ സ്വദേശി ആശുപത്രിയിലെത്തിയത്. ശ്വാസിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടയാളുടെ ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത് 7.8 ഇഞ്ച് നീളമുളള കട്ട പിടിച്ചരക്തമായിരുന്നു.

അതും ശ്വാസനാളത്തിന്‍റെ ആക്രിതിയിലുള്ളത്. ആശുപത്രിയിലെത്തിയ അയാള്‍ രക്തം തുപ്പാന്‍ തുടങ്ങിയപ്പോള്‍ ഡോക്ടര്‍മാര്‍ ഇയാളുടെ ശ്വാസകോശം പരിശോധിച്ചത്. ശ്വാസകോശത്തിനുളളില്‍ വലിയ രക്ത കട്ടയാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. നിരവധി  തവണ ഇവ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.

അപ്പോഴെക്കും രോഗിയുടെ ശരീരം തളര്‍ന്നിരുന്നു. രക്ത കട്ട നീക്കം ചെയ്തതിനെ ശേഷം വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.