Asianet News MalayalamAsianet News Malayalam

പഴങ്ങളിൽ സ്റ്റിക്കറുകൾ ഒട്ടിക്കുന്നതിന് നിരോധനമേർപ്പെടുത്തി

പഴങ്ങളുടെ കേടുപാടുകൾ മറയ്ക്കുന്നതിനാണ് സ്റ്റിക്കറുകൾ ഒട്ടിക്കുന്നത്. പഴവും പച്ചക്കറിയും കഴുകി ഉപയോഗിച്ചാല്‍ പോലും പശയുടെ അംശം ഉള്ളിലെത്താനിടയുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമായേക്കും.

Don't Paste Stickers On Fruits Chhattisgarh Food and Drugs Administration
Author
Trivandrum, First Published Oct 19, 2019, 1:07 PM IST

പശകാരണം മനുഷ്യ ശരീരത്തിന് അനാരോഗ്യകരം എന്ന് ചൂണ്ടിക്കാണിച്ച്, സംസ്ഥാനത്ത് പഴങ്ങളിൽ സ്റ്റിക്കറുകൾ ഒട്ടിക്കുന്നതിന് നിരോധനമേർപ്പെടുത്തി ഛത്തീസ് ഗഢ് ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച വിജ്ഞാപനമുണ്ടായത്. 

സ്റ്റിക്കറുകൾ ഒട്ടിക്കുമ്പോൾ അതിലെ പശ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് അധികൃതർ പറയുന്നു. സ്റ്റിക്കറുകൾ ഒട്ടിച്ച പഴങ്ങൾ ഒരു കാരണവശാലും വാങ്ങരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. ആപ്പിൾ, മാമ്പഴം, ഓറഞ്ച്, പേരക്ക, വാഴപ്പഴം, കസ്റ്റാർഡ് ആപ്പിൾ, പിയർ, തുടങ്ങിയ പഴങ്ങളിലാണ് സ്റ്റിക്കറുകൾ ഒട്ടിച്ച് വരുന്നതായി കാണുന്നത്. 

പഴങ്ങളുടെ കേടുപാടുകൾ മറയ്ക്കുന്നതിനാണ് സ്റ്റിക്കറുകൾ ഒട്ടിക്കുന്നത്. സ്റ്റിക്കര്‍ പതിക്കാന്‍ ഉപയോഗിക്കുന്ന പശ എന്താണെന്ന് ആര്‍ക്കുമറിയില്ല. പഴവും പച്ചക്കറിയും കഴുകി ഉപയോഗിച്ചാല്‍ പോലും പശയുടെ അംശം ഉള്ളിലെത്താനിടയുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമായേക്കും, പുറന്തൊലിയിലുടെ പശയിലെ വിഷാംശം ഉള്ളിലെത്താനുള്ള സാധ്യത കൂടുതലാണെന്നും അധികൃതർ പറയുന്നു. 

എഫ്എസ്എസ്എഐ നിയമപ്രകാരം വ്യാപാരികൾക്ക് സ്റ്റിക്കറുകൾ ഒട്ടിച്ച പഴം വിൽക്കാനോ അത്തരം പഴങ്ങൾ സംഭരിക്കാനോ വിതരണം ചെയ്യാനോ അനുവാദമില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. സ്റ്റിക്കര്‍ ഒട്ടിച്ചതിന് ഒട്ടിക്കാത്തവയെക്കാള്‍ വില കൂടുതല്‍ ഈടാക്കുന്നുമുണ്ട്. ആരോഗ്യത്തിന് ഹാനികരമായ ആഹാരവസ്തുക്കള്‍ വില്‍ക്കുന്നത് കുറ്റകരമാണെന്നും അധികൃതർ പറയുന്നു. 

Follow Us:
Download App:
  • android
  • ios