Asianet News MalayalamAsianet News Malayalam

തൊണ്ടയിലെ ക്യാന്‍സര്‍; ഈ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണിക്കുക..

മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് തൊണ്ടയിലെ അർബുദത്തിന്‌ പ്രധാന കാരണം.

dont ignore these symptoms of throat cancer
Author
Thiruvananthapuram, First Published Nov 10, 2019, 9:22 PM IST

അർബുദ മരണനിരക്കില്‍ ഇന്ത്യയില്‍ ഏറ്റവുമധികം മുന്നില്‍ നില്‍ക്കുന്നത് തൊണ്ടയിലെ ക്യാന്‍സറാണ്. പ്രത്യേകിച്ച്  ഇന്ന് പുരുഷന്മാരില്‍ ഇതു വ്യാപകമായി കണ്ടുവരുന്നുണ്ട്. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് തൊണ്ടയിലെ അർബുദത്തിന്‌ പ്രധാന കാരണം. തൊണ്ടയില്‍ ക്യാന്‍സറിന്‍റെ ചില ലക്ഷണങ്ങള്‍ നോക്കാം.

5-20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വായിലെ മുറിവുകള്‍ ഉണങ്ങുന്നില്ലെങ്കില്‍ ശ്രദ്ധിക്കുക.  ഭക്ഷണം ഇറക്കാന്‍ പ്രയാസം തോന്നുക, ഒരാഴ്ചയില്‍ കൂടുതലുള്ള ചുമ എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. അതുപോലെതന്നെ പെട്ടെന്നുള്ള ശബ്ദമാറ്റവും ശ്രദ്ധിക്കേണ്ടതാണ്.

നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ചെവി വേദന സൂക്ഷിക്കുക, മരുന്നുകള്‍ കഴിച്ച ശേഷവും തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ കുറഞ്ഞില്ലെങ്കില്‍ ഉടനെ ഡോക്ടറെ കാണിക്കുക. തൊണ്ടയിലുണ്ടാകുന്ന മുഴകളും വീര്‍പ്പും പ്രത്യേകം ശ്രദ്ധിക്കണം. 

dont ignore these symptoms of throat cancer

 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം. 

 

Follow Us:
Download App:
  • android
  • ios