Asianet News MalayalamAsianet News Malayalam

പുരുഷന്മാരിൽ ബീജോൽപാദനം കുറയുന്നതിന്റെ കാരണങ്ങൾ; ഡോക്ടർ പറയുന്നത്...

പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗമാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണമായി പഠനങ്ങള്‍ പറയുന്നത്. രണ്ട് തരത്തിലാണ് പ്ലാസ്റ്റിക്ക് വൃക്ഷണങ്ങളെ ബാധിക്കുന്നത്. 

Dr Rajesh kumar video about low sperm count men and infertility
Author
Trivandrum, First Published Oct 25, 2019, 10:09 PM IST

ഓരോ വർഷവും കഴിയുമ്പോൾ പുരുഷന്മാരിൽ ആരോഗ്യമുള്ള ബീജത്തിന്റെ അളവ് കുറഞ്ഞു വരുന്നതായി പഠനങ്ങൾ പറയുന്നു. പുരുഷന്മാരിൽ ബീജത്തിന്റെ അളവ് കുറയുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് ഡോ. രാജേഷ് കുമാർ പറയുന്നു.

 ഏകദേശം രണ്ട് വര്‍ഷം മുന്‍പ് പുരുഷന്മാരുടെ ബീജങ്ങളുടെ അളവ് അതായത് ഫെര്‍ട്ടിലിറ്റി റേറ്റ് എന്ന് പറയുന്നത് ഏകദേശം 84 ശതമാനമാണെങ്കില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 2018 ആയപ്പോഴേക്കും യോഗ്യതയുള്ള ബീജത്തിന്റെ അളവുള്ള പുരുഷന്മാരുടെ എണ്ണം എന്ന് പറയുന്നത് 79 ശതമാനമാണ്. അതായത്, 84 ല്‍ നിന്ന് 79 ശതമാനത്തിലേക്ക് ക്രമേണ കുറഞ്ഞു എന്നാണ് കണക്കുകള്‍ പറയുന്നതെന്ന് ഡോ.രാജേഷ് പറഞ്ഞു.

ഒരു അഞ്ച് വര്‍ഷം മുമ്പ് ഇത് 90 ശതമാനം ആയിരുന്നതാണ് ഇപ്പോള്‍ 79ലേക്ക് വന്നിരിക്കുന്നത്. ഫെര്‍ട്ടിലിറ്റി ഉണ്ടാക്കുന്ന ബീജങ്ങളുടെ അളവ് കുറഞ്ഞ് വരികയാണ്. ചിലര്‍ക്ക് ബീജത്തിന്റെ അളവ് ആവശ്യത്തിന് ഉണ്ടാകും പക്ഷേ, ജീവനുള്ളവയുടെ അളവ് എന്ന് പറയുന്നത് വെറും 10 ശതമാനം 15 ശതമാനമോ ആകും. ഒന്നെങ്കില്‍ തലയില്ലാത്ത കോശങ്ങള്‍ വാലില്ലാത്ത കോശങ്ങളോ ഇങ്ങനെയെല്ലാം കണ്ടിട്ടുണ്ട്. 

പലരുടെയും കേസിലും ചത്ത ബീജത്തിന്റെ അളവ് പരിശോധിക്കുമ്പോള്‍ 75 മുതല്‍ 80 ശതമാനം വരെ ജീവനില്ലാത്ത ബീജങ്ങള്‍ ഉള്ളതായി കണ്ടിട്ടുണ്ട്. ഇത്തരത്തിലൊരു വലിയ വ്യത്യാസം വരുന്നത് പലപ്പോഴും സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരിലും ഒരു പക്ഷേ ഇന്‍ഫെര്‍ട്ടിലിറ്റി എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു.വളരെ ഗൗരമായി തന്നെ കാണേണ്ട അവസ്ഥയാണിത്. 

പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗമാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണമായി പഠനങ്ങള്‍ പറയുന്നത്. രണ്ട് തരത്തിലാണ് പ്ലാസ്റ്റിക്ക് വൃക്ഷണങ്ങളെ ബാധിക്കുന്നത്. ഒന്ന്, പ്ലാസ്റ്റിക്കുകളില്‍ എല്ലാം തന്നെ ബിപിഎ( bisphenol A) എന്ന ഘടകം ഉണ്ട്. പ്ലാസ്റ്റിക്കിന് അതിന്റെ കട്ടി നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന ഒന്നാണ് ബിപിഎ. രണ്ടാമതായി പ്ലാസ്റ്റിക്കില്‍ ടാലൈറ്റ്‌സ് എന്ന് കെമിക്കലും അടങ്ങിയിട്ടുണ്ട്. 

ഇവയില്ലെല്ലാം തന്നെ ചൂടുള്ള വസ്തുക്കളെടുത്താല്‍ തന്നെ ഈ ടാലൈറ്റ്‌സും ബിപിഎയുമെല്ലാം അലിഞ്ഞ് പതുക്കെ ദ്രാവകത്തിലേക്ക് എത്തുന്നു. നമ്മള്‍ ഇത് കഴിച്ചാല്‍ ടാലൈറ്റ്‌സും ബിപിഎയും മനുഷ്യ ശരീരത്തിന്റെ അകത്ത് എത്തിയാല്‍ അവ മനുഷ്യ ശരീരത്തിലെ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനുമായിട്ട് ചേരാം. സ്ത്രീകള്‍ക്ക് ഈസ്ട്രജന്റെ അളവ് കൂടുതലും പുരുഷന്മാര്‍ക്ക് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതല്‍ ഉണ്ടാകും.

 പ്ലാസ്റ്റിക്ക് കവറില്‍ ഭക്ഷണം പൊതിഞ്ഞ് വാങ്ങാറുണ്ട്. ഈ പ്ലാസ്റ്റിക്ക് കവറിന് അകത്തെ ചൂടു കാരണം വളരെ നേര്‍ത്ത് ഉരുകിയിട്ട് ഈ ഭക്ഷണത്തിലേക്കോ വെള്ളത്തിലോക്കോ കലരുന്നു. ഇത് പ്ലാസ്റ്റിക്ക് കവറിന്റെ മാത്രം പ്രശ്‌നമല്ല. നമ്മള്‍ കുടിക്കാനായിട്ട് മിനറല്‍ വാട്ടര്‍ വാങ്ങുന്ന കുപ്പികളില്‍ വെള്ളം അടച്ച് കുട്ടിള്‍ക്ക് സ്‌കൂളില്‍ കൊടുത്ത് വിടാറുണ്ടാകും. പ്ലാസ്റ്റിക്ക് ചെറിയ തോതിലെങ്കിലും അലിഞ്ഞ് വെള്ളത്തിലേക്ക് ഇറങ്ങാം. 

ഇത് ഭക്ഷണമായിരുന്നാലും വെള്ളമാണെങ്കിലും ഒന്ന് പോലെയാണ്. ഇവയുടെ പേര് പ്ലാസ്റ്റിസൈസേഴ്‌സ് എന്നാണ്. അതായത് വളരെ ചെറുതായിട്ടുള്ള പ്ലാസ്റ്റിക്ക് കണങ്ങളാണ് പ്ലാസ്റ്റിസൈസേഴ്‌സ് എന്ന് പറയുന്നത്. ഇത് നമ്മുടെ ശരീരത്തിന് അകത്തേക്ക് എത്തി കഴിഞ്ഞാല്‍ ഭക്ഷണത്തോടൊപ്പം തന്നെ രക്തത്തിലേക്ക് വലിച്ചെടുക്കപ്പെടുന്നു.

രക്തത്തിലെത്തുന്ന പ്ലാസ്റ്റിസൈസേഴ്‌സുകള്‍ വളരെ നേര്‍ത്ത രക്തക്കുഴലുകളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ അവയില്‍ 
ബ്ലോക്ക് ഉണ്ടാക്കുന്നു. രണ്ട് തരത്തിലാണ് പ്ലാസ്റ്റിസൈസേഴ്‌സുകള്‍ കുഴപ്പം ചെയ്യുന്നത്. ഒന്ന് , നമ്മുടെ കണ്ണുകള്‍ക്ക് അകത്ത് വന്ന് കൂടിയിട്ട് കാഴ്ച്ച ക്രമേണ കുറഞ്ഞ് വരുന്ന അവസ്ഥ ഉണ്ടാകുന്നു. ഇന്ന് കുട്ടികളില്‍ പോലും കാഴ്ച കുറഞ്ഞു വരുന്നതിന്റെ പ്രധാനകാരണം പ്ലാസ്റ്റിസൈസേഴ്‌സുകളാണ്. 

ഇതേ, പ്ലാസ്റ്റിസൈസേഴ്‌സുകള്‍ തന്നെ വൃക്ഷണങ്ങളുടെ കോശങ്ങള്‍ക്ക് അകത്ത് പോയിട്ട് അവയില്‍ ബ്ലോക്ക് ഉണ്ടാക്കുന്നു. ഇത് ബീജത്തിന്റെ ഉദ്പാദനം കുറയുന്നതിന്റെ പ്രധാന കാരണമാണ്. ഈ രണ്ട് തരത്തിലാണ് പ്ലാസ്റ്റിക്ക് ബീജത്തിന്റെ അളവ് കുറയ്ക്കുന്നതും ഇന്‍ഫെര്‍ട്ടിലിറ്റി എന്ന അവസ്ഥയ്ക്കും എത്തിക്കുന്നത്. മറ്റൊരു പ്രധാനകാരണം അമിതമായിട്ടുള്ള ടെന്‍ഷനാണ്. 

അമിതമായി ടെന്‍ഷനടിക്കുമ്പോള്‍ സ്‌ട്രേസ് ഹോര്‍മേണിന്റെ അളവ് കൂടുകയും ബീജത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇന്ന് യുവാക്കളില്‍ ബീജത്തിന്റെ അളവ് കുറയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഇത്. മറ്റൊരു കാരണം എന്ന് പറയുന്നത് പുകവലി ശീലം. 15 വയസ് മുതലുള്ള കുട്ടികള്‍ പോലും ഇന്ന് പുകവലിക്കുന്നു. 

പുകവലിയും ബീജത്തിന്റെ അളവ് കുറയ്ക്കാന്‍ കാരണമാകുന്നു. കോള, ബേക്കറി പലഹാരങ്ങള്‍, കളര്‍ ചേര്‍ത്ത ഭക്ഷണം കഴിക്കുക ഇവയെല്ലാം ബീജത്തിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകുന്നു. ഫാസ്റ്റ് ഫുഡ് അമിതമായി കഴിക്കുന്നത് ബീജത്തിന്റെ ചലനശേഷി കുറയ്ക്കുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുമെന്ന് ഡോ.രാജേഷ് പറയുന്നു.

Follow Us:
Download App:
  • android
  • ios