കോഫി കുടിക്കുന്നത് കായിക പ്രകടനം മെച്ചപ്പെടുത്തുമെന്ന് പഠനം. ‌ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പഠനത്തിനായി യുകെയിലെ കോവെൻട്രി സർവകലാശാലയിലെ ഗവേഷകർ  19 പുരുഷന്മാരെയും 19 സ്ത്രീകളെയും തിരഞ്ഞെടുത്തു. രണ്ട് ​ഗ്രൂപ്പുകളായി വേർതിരിച്ചാണ് പഠനം നടത്തിയത്.

കാപ്പി കുടിച്ചവർക്ക് മറ്റുള്ളവരെക്കാൾ വേ​ഗത്തിൽ ഓടുകയും 5 കിലോമീറ്റർ സൈക്ലിംഗിൽ ആദ്യം ഒൻപത് സെക്കന്റെങ്കിൽ കാപ്പി കുടിച്ച ശേഷം അത് ആറ് സെക്കന്റായും മെച്ചപ്പെട്ടു. പുരുഷന്മാരും സ്ത്രീകളും കോഫിയോട് സമാനമായി പ്രതികരിക്കുന്നുവെന്നും വ്യായാമത്തിന് മുമ്പ് കാപ്പി കുടിക്കുന്നത് കായികമായി കൂടുതൽ ​ഗുണം ചെയ്യുമെന്നുമാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. 

ദിവസേന നാല് കപ്പ് കാപ്പി കുടിച്ചാല്‍ 64 ശതമാനം ശരീരത്തിനെ അലട്ടുന്ന രോഗങ്ങള്‍ തടയാന്‍ കഴിയുമെന്നും പഠനത്തിൽ പറയുന്നു. കോഫിയില്‍ അടങ്ങിയിരിക്കുന്ന കാഫീന്‍ എന്ന പദാര്‍ത്ഥം ആയുസ്സ് കൂട്ടാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.