Asianet News MalayalamAsianet News Malayalam

വായു മലിനീകരണം ജീവന് വരെ ഭീഷണിയായി മാറുന്നുവോ?

ലോകജനസംഖ്യയുടെ 90 ശതമാനവും മലിനവായു ശ്വസിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. നഗരവത്കരണത്തിന്‍റെയും വ്യവസായവത്കരണത്തിന്‍റെയും ഫലമായാണ് കനത്ത വെല്ലുവിളിയായി വായു മലിനീകരണം മാറിയത്. 

Exposure to bad air lead to this condition
Author
Thiruvananthapuram, First Published Oct 29, 2019, 5:14 PM IST

ലോകജനസംഖ്യയുടെ 90 ശതമാനവും മലിനവായു ശ്വസിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. നഗരവത്കരണത്തിന്റെയും വ്യവസായവത്കരണത്തിന്റെയും ഫലമായാണ് കനത്ത വെല്ലുവിളിയായി വായു മലിനീകരണം മാറിയത്. 

അധിക നാള്‍ ഇത്തരത്തിലുളള മലിനവായു ശ്വസിക്കുന്നത് സ്ടോക്ക് വരാനുളള സാധ്യത കൂട്ടുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ദില്ലി എയ്മ്സിലെ ന്യൂറോജി വിഭാഗത്തിലെ ഡോക്ടര്‍മാരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. തലച്ചോറിലെ രക്തയോട്ടം നിന്നുപോകുമ്പോഴാണ് സ്ടോക്ക് വരുന്നത്. 

മലിനവായു ശ്വസിക്കുമ്പോള്‍ ചില കണികകള്‍ രക്തക്കുഴലുകള്‍ക്കുള്ളില്‍ കയറാനുള്ള സാധ്യതയുണ്ട്. ഇത് സ്ടോക്ക് ഉണ്ടാക്കാനുളള സാധ്യത കൂട്ടുമെന്നും ന്യൂറോജി വിഭാഗം തലവന്‍ ഡോ. കമേശ്വര്‍ പ്രസാദ് പറയുന്നു. 'മുന്‍പ് 60 മുതല്‍ 70 വയസ്സ് വരെ പ്രായമുളളവര്‍ക്കാണ് സ്ടോക്ക് വരുന്നത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല, 40 വയസ്സിന് താഴെയുളളവര്‍ക്കും സ്ടോക്ക് വരുന്നുണ്ട്'- അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios