Asianet News MalayalamAsianet News Malayalam

‌മുടികൊഴിച്ചിൽ കുറയ്ക്കാൻ ഉലുവയും ഒലീവ് ഓയിലും; ഉ‌പയോ​ഗിക്കേണ്ട വിധം

ഒലീവ് ഓയിലും ഉലുവയും ചേർത്ത് വേണം മുടിയിൽ പുരട്ടാൻ. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്. 

fenugreek and olive oil prevent hair loss
Author
Trivandrum, First Published Oct 12, 2019, 3:36 PM IST

മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരണമെന്ന് നിങ്ങൾക്ക് ആ​ഗ്രഹമുണ്ടോ. എങ്കിൽ ഇനി മുതൽ അൽപം ഉലുവ ഉപയോ​ഗിക്കൂ. ഉലുവ വെറുതെ ഉപയോ​ഗിച്ചിട്ട് കാര്യമില്ല. ഒലീവ് ഓയിലും ഉലുവയും ചേർത്ത് വേണം മുടിയിൽ പുരട്ടാൻ. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്. മുടി തഴച്ച് വളരാൻ ഉലുവ ഉപയോ​ഗിക്കേണ്ടത് എങ്ങനെയാണെന്ന് അറിയേണ്ടേ... 

വേണ്ട ചേരുവകൾ...

ഉലുവ                                 4 ടീസ്പൂൺ 
ഒലീവ് ഓയിൽ               2 ടീസ്പൂൺ
നാരങ്ങ നീര്                    1 ടീസ്പൂൺ
വെള്ളം                              അര കപ്പ്

ഉലുവ കൊണ്ടുള്ള മിശ്രിതം തയ്യാറാക്കുന്ന വിധം...

ആദ്യം ഉലുവ വെള്ളത്തിൽ കുതിർക്കാനിടുക. ശേഷം അടുത്ത ദിവസം പേസ്റ്റ് രൂപത്തിൽ മിക്സിയിൽ അരച്ചെടുക്കുക. ആ മിശ്രിതം രണ്ട് മണിക്കൂർ മാറ്റിവയ്ക്കുക. ശേഷം 2 ടീസ്പൂൺ ഒലീവ് ഓയിലും നാരങ്ങ നീരും ചേർക്കുക. ഇവയെല്ലാം ഒരുമിച്ച് യോജിപ്പിക്കുക. ശേഷം മുടിയിൽ പുരട്ടുക. 

അരമണിക്കൂർ കഴിഞ്ഞ് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ ഷാംപൂ ഉപയോ​ഗിച്ച് കഴുകാവുന്നതാണ്. ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും ഇത് പുരട്ടാവുന്നതാണ്. മുടി ബലമുള്ളതാക്കാനും ആരോ​ഗ്യത്തോടെ തഴച്ച് വളരാനും ഉലുവ കൊണ്ടുള്ള ഈ മിശ്രിതം വളരെ മികച്ചതാണ്. 

 

Follow Us:
Download App:
  • android
  • ios