ദിവസവും ചെയ്യുന്ന കാര്യങ്ങളില്‍ തന്നെ അല്‍പം കൂടി ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ത്വക്ക് രോഗ വിദഗ്ധന്‍ ഡോ. കിരണ്‍ ലോഹിയ പറയുന്നു

ചിലയാളുകളുടെ ചര്‍മ്മത്തില്‍ എപ്പോഴും കാണുന്ന പ്രശ്‌നമാണ് കാല്‍മുട്ടിലും കൈമുട്ടിലുമെല്ലാം കാണപ്പെടുന്ന കറുപ്പ്. മുട്ടുകളില്‍ മാത്രമല്ല ചിലപ്പോഴൊക്കെ വിരലുകളുടെ ഏപ്പുകളിലും, ഉപ്പൂറ്റിയിലുമെല്ലാം ഈ നിറവിത്യാസങ്ങള്‍ കാണാറുണ്ട്. വലിയ രീതിയിലുള്ള ആത്മവിശ്വാസക്കുറവാണ് ഈ പ്രശ്‌നമുള്ളവരില്‍ കാണാറ്. 

ദിവസവും ചെയ്യുന്ന കാര്യങ്ങളില്‍ തന്നെ അല്‍പം കൂടി ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ത്വക്ക് രോഗ വിദഗ്ധന്‍ ഡോ. കിരണ്‍ ലോഹിയ പറയുന്നു. 

ഒന്ന്...

സാധാരണഗതിയില്‍ നമ്മള്‍ ചര്‍മ്മം വൃത്തിയാക്കാനും നശിച്ച കോശങ്ങളെ ഇളക്കിക്കളയാനുമെല്ലാം ഉപയോഗിക്കുന്ന പ്രകൃതിദത്തമായ പദാര്‍ത്ഥങ്ങള്‍ ഇത്തരത്തില്‍ നിറവ്യത്യാസമുള്ള ഇടങ്ങളിലും ഉപയോഗിക്കുക. കാല്‍മുട്ടിലോ കൈമുട്ടിലോ ഉപ്പൂറ്റിയിലോ വിരലുകളുടെ ചേര്‍പ്പുകളിലോ ഒക്കെയാകാം അത്. ക്രമേണ ഇതിന് ഫലം കാണും. 

രണ്ട്...

സണ്‍സ്‌ക്രീം ലോഷന്‍ ഉപയോഗിക്കുമ്പോള്‍ അതും, ഇത്തരം ഭാഗങ്ങളില്‍ തേക്കാന്‍ മറക്കരുത്. വെയിലേല്‍ക്കുന്ന ശരീരഭാഗങ്ങളിലെല്ലാം സണ്‍സ്‌ക്രീന്‍ പുരട്ടണം. അതല്ലാതെ മുഖത്തും കൈകളിലും മാത്രം ഇത് പുരട്ടിയതുകൊണ്ട് കാര്യമില്ല. 

മൂന്ന്...

എന്തെങ്കിലും തരത്തിലുള്ള ഓയിലുകള്‍ ഉപയോഗിച്ച് നിറവ്യത്യാസമുള്ള ഭാഗങ്ങള്‍ മസാജ് ചെയ്യുന്നതും ഉപകാരപ്രദമായിരിക്കും. വെളിച്ചെണ്ണയോ, ഒലിവ് ഓയിലോ ആല്‍മണ്ട് ഓയിലോ ഒക്കെ ഇതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്. 

നാല്...

കറുപ്പ് പടര്‍ന്ന ഭാഗങ്ങളില്‍ ദിവസവും മോയിസ്ചറൈസര്‍ പുരട്ടാന്‍ ശ്രദ്ധിക്കുക. ഇതും ക്രമേണ ഫലപ്രദമാകും. 

അഞ്ച്...

വിരലുകളില്‍ കറുപ്പ് പടരുന്നത് തടയാന്‍ മാനിക്യൂര്‍, പെഡിക്യൂര്‍ തുടങ്ങിയ സംരക്ഷണമാര്‍ഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ചെയ്യുക.