Asianet News MalayalamAsianet News Malayalam

Penis Shrinkage : ലിം​ഗം ചുരുങ്ങുന്നതിന്റെ ശാസ്ത്രീയ കാരണങ്ങളെ കുറിച്ച് എപ്പിഡെമിയോളജിസ്റ്റ് ഡോ. ഷാന സ്വാൻ

ലിംഗം ചുരുങ്ങുന്നതിന് ചില ശാസ്ത്രീയ കാരണങ്ങളുണ്ടെന്ന് ന്യൂയോർക്കിലെ മൗണ്ട് സിനായിലുള്ള ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിലെ പരിസ്ഥിതി, പ്രത്യുൽപാദന എപ്പിഡെമിയോളജിസ്റ്റായ ഡോ. ഷാന എച്ച്. സ്വാൻ പറയുന്നു.

Five Scientific Causes Penis Shrinkage
Author
Trivandrum, First Published Jan 29, 2022, 7:06 PM IST

കൊവിഡ് മുക്തരിൽ ലിംഗം ചുരുങ്ങുന്നത് അപൂർവ്വമായ ലക്ഷണമാണെന്ന് പുതിയ പഠനത്തിൽ കണ്ടെത്തി. കൊവിഡ് ബാധിച്ചതിന് ശേഷം തന്റെ ലിംഗം 1.5 ഇഞ്ച് ചുരുങ്ങിയെന്ന വാദവുമായി അടുത്തിടെ ഒരു യുവാവ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞവർഷം ജൂലൈയിലാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്. 

രോ​ഗം മൂർച്ഛിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുക ചെയ്തു. രോഗം ഭേദപ്പെട്ട് പുറത്തിറങ്ങുമ്പോൾ തനിക്ക് ഉദ്ധാരണക്കുറവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് 30 കാരൻ പറഞ്ഞു. യൂണിവേഴ്‌സിറ്റി ഓഫ് മിയാമി മില്ലർ സ്‌കൂൾ ഓഫ് മെഡിസിൻ 3,400 പേരിൽ നടത്തിയ പഠനത്തിലാണ് 200 പേരിൽ ലിംഗം ചുരുങ്ങുന്നത് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് നടത്തിയ പഠനം വേൾഡ് ജേണൽ ഓഫ് മെൻസ് ഹെൽത്തിൽ പ്രസിദ്ധീകരിച്ചു. 

കൊവിഡ് അണുബാധ തീർച്ചയായും ഉദ്ധാരണക്കുറവിന് കാരണമാകാം. ചില സന്ദർഭങ്ങളിൽ ഇഡി ഒരു നിശ്ചിത കാലയളവിൽ നിലനിൽക്കുകയാണെങ്കിൽ ലിംഗം ചുരുങ്ങുന്നതായി കണ്ട് വരുന്നുവെന്നും ന്യൂയോർക്കിലെ അൽബാനി മെഡിക്കൽ കോളേജിലെ യൂറോളജിസ്റ്റും മെൻസ് ഹെൽത്ത് ഡയറക്ടറുമായ ഡോ. ചാൾസ് വെല്ലിവർ പറഞ്ഞു. 

ലിംഗം ചുരുങ്ങുന്നതിന് ചില ശാസ്ത്രീയ കാരണങ്ങളുണ്ടെന്ന് ന്യൂയോർക്കിലെ മൗണ്ട് സിനായിലുള്ള ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിലെ പരിസ്ഥിതി, പ്രത്യുൽപാദന എപ്പിഡെമിയോളജിസ്റ്റായ ഡോ. ഷാന എച്ച്. സ്വാൻ പറയുന്നു. ഒരു പുരുഷന്റെ ലിംഗം ചുരുങ്ങാനുള്ള അഞ്ച് പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണെന്ന് ഡോ. ഷാന പറഞ്ഞു.

പുകവലി...

പുകവലി ശ്വാസകോശ അർബുദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്നു. പുകവലി ലിംഗം ചുരുങ്ങുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡോ. ഷാന എച്ച്. സ്വാൻ പറയുന്നു. പുകവലിയും ഉദ്ധാരണക്കുറവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് കഴിഞ്ഞ വർഷം നടത്തിയ ഒരു പഠനത്തിൽ പറയുന്നു. ബിജെയു ഇന്റർനാഷണൽ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. പുകവലി ശുക്ലത്തിന്റെ ആരോഗ്യ പ്രവർത്തനം കുറയ്ക്കുകയും വൃഷണങ്ങൾക്കും അനുബന്ധ ഗ്രന്ഥികൾക്കും ചുറ്റും വീക്കം ഉണ്ടാക്കുകയും ചെയ്യുന്നതിനാൽ പുകവലിക്കുന്നവർക്ക് ബീജത്തിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു.

 

Five Scientific Causes Penis Shrinkage

 

മലിനീകരണം...

ലിംഗം ചുരുങ്ങുന്നതിന് പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് മലിനീകരണം. മനുഷ്യന്റെ ലിംഗങ്ങൾ ചുരുങ്ങുകയും മലിനീകരണം മൂലം ജനനേന്ദ്രിയങ്ങൾ തകരാറിലാവുകയും മനുഷ്യന്റെ പ്രത്യുത്പാദനത്തെ വെല്ലുവിളി നിറഞ്ഞ അവസ്ഥയിലാക്കുകയും ചെയ്യുന്നതിനാൽ ഫെർട്ടിലിറ്റി നിരക്കിൽ ഒരു "അസ്തിത്വ പ്രതിസന്ധി" നേരിടുന്നു.
ഇത് സംഭവിക്കുന്നത് പ്ലാസ്റ്റിക്കിൽ ഉപയോഗിക്കുന്ന 'phthalates' എന്ന രാസവസ്തുവിന്റെ ഫലമായാണ്. ഹോർമോൺ ഉൽപ്പാദിപ്പിക്കുന്ന എൻഡോക്രൈൻ സിസ്റ്റത്തെ ബാധിക്കുന്ന പ്ലാസ്റ്റിക്കുകൾ നിർമ്മിക്കുമ്പോൾ ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ് Phthalate.

ചില മരുന്നുകൾ...

ചില മരുന്നുകൾ ലിംഗത്തെ ചെറുതാക്കാം. ആന്റീ ഡിപ്രസന്റുകളും ആന്റി സൈക്കോട്ടിക്‌ മരുന്നുകളും  ലിംഗത്തിന്റെ നീളം കുറയുന്നതിന് കാരണമായേക്കാമെന്നും ജേണൽ ഓഫ് സെക്ഷ്വൽ മെഡിസിൻ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 2014 ൽ യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ചികിത്സയ്ക്കായി ഡ്യുറ്റാസ്റ്ററൈഡ് കഴിച്ച 41 ശതമാനം പുരുഷന്മാരും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അപര്യാപ്തത അനുഭവിച്ചതായി പഠനത്തിൽ കണ്ടെത്തി.

 

Five Scientific Causes Penis Shrinkage

 

അമിതവണ്ണം...

ശരീരഭാരം വർദ്ധിക്കുന്നത് യഥാർത്ഥത്തിൽ ഒരാളുടെ ലിംഗം ചുരുങ്ങാൻ കാരണമാകില്ല. പകരം ഇത് ലിംഗത്തിന് ചെറുതായിരിക്കുന്ന രൂപം നൽകുന്നു. എന്നാൽ അതിന്റെ യഥാർത്ഥ രൂപത്തെയും വലിപ്പത്തെയും ബാധിക്കില്ല.
വണ്ണം കൂടിയ ഒരു വ്യക്തിക്ക് അധിക ഭാരം കുറയുമ്പോൾ ലിംഗം അതിന്റെ സാധാരണ വലുപ്പത്തിലേക്ക് മടങ്ങുന്നുവെന്ന് മെഡിക്കൽ ന്യൂസ് ടുഡേ റിപ്പോർട്ട് ചെയ്തു.

പ്രോസ്റ്റേറ്റ് ശസ്ത്രക്രിയ...

കാൻസർ ബാധിച്ച പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയ പുരുഷന്മാർക്ക് ലിംഗം ചുരുങ്ങാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു . റാഡിക്കൽ പ്രോസ്റ്റെക്ടമിക്ക് (radical prostatectomy) വിധേയരായ പുരുഷന്മാരിൽ 71 ശതമാനം പേർക്കും ലിംഗം ചുരുങ്ങുന്നതായി കണ്ടെത്തിയെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ഇംപോട്ടൻസ് റിസർച്ചിൽ (International Journal of Impotence Research) പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Read more : കൊവിഡ് ബാധിച്ചതിന് ശേഷം ലിംഗം 1.5 ഇഞ്ച് ചുരുങ്ങിയെന്ന വാദവുമായി യുവാവ്

Follow Us:
Download App:
  • android
  • ios