കേടായ പല്ലിന് മുകളില്‍ ഡെന്‍റല്‍ ക്രൗണ്‍ ഇട്ടവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. ഡെന്‍റല്‍ ക്രൗണ്‍ ഇട്ടവര്‍ പ്രധാനമായും ഒഴിവാക്കേണ്ടതായിട്ടുള്ള ഭക്ഷണങ്ങള്‍ ഏതെല്ലാമാണ്?

ഡെന്‍റല്‍ ചികിത്സകള്‍ അഥവാ പല്ലിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കുള്ള ചികിത്സകളെടുക്കുമ്പോള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെ ചൊല്ലി ശ്രദ്ധ വേണം. ചില ഭക്ഷണങ്ങളെല്ലാം നമുക്ക് ചികിത്സയോട് അനുബന്ധമായി ഒഴിവാക്കേണ്ടി വരാം. 

ഇത്തരത്തില്‍ കേടായ പല്ലിന് മുകളില്‍ ഡെന്‍റല്‍ ക്രൗണ്‍ ഇട്ടവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. ഡെന്‍റല്‍ ക്രൗണ്‍ ഇട്ടവര്‍ പ്രധാനമായും ഒഴിവാക്കേണ്ടതായിട്ടുള്ള ഭക്ഷണങ്ങള്‍ ഏതെല്ലാമാണ്? അവ എന്തുകൊണ്ട് ഒഴിവാക്കുന്നു എന്നീ കാര്യങ്ങളാണ് പങ്കുവയ്ക്കുന്നത്. 

ഒന്ന്...

നട്ട്സ് കഴിക്കുന്നത് ഡെന്‍റല്‍ ക്രൗണിന് പ്രശ്നം തട്ടിക്കാൻ സാധ്യതയുണ്ട്. കാരണം നട്ട്സ് അല്‍പം 'ഹാര്‍ഡ്' ആയിട്ടുള്ള ഭക്ഷണമാണല്ലോ. ഇത്തരത്തിലുള്ള ഭക്ഷണങ്ങളെല്ലാം ഡെന്‍റല്‍ ക്രൗണിന് പ്രശ്നം തന്നെ. കുറഞ്ഞപക്ഷം ആദ്യ ദിവസങ്ങളിലെങ്കിലും ഇവ കഴിക്കുന്നതൊഴിവാക്കുക. ക്രമേണ എങ്ങനെ 'ഹാര്‍ഡ്' ആയ വിഭവങ്ങള്‍ പ്രശ്നമില്ലാതെ കഴിക്കാമെന്ന പരിശീലനം കിട്ടിവരും.

രണ്ട്...

മധുരം അടങ്ങിയ വിഭവങ്ങള്‍ / പാനീയങ്ങള്‍ എന്നിവയും നിയന്ത്രിക്കുന്നതാണ് നല്ലത്. പൊതുവില്‍ തന്നെ മധുരം പല്ലിന്‍റെ ആരോഗ്യത്തിന് ദോഷമാണെന്നറിയാമല്ലോ, ഡെന്‍റല്‍ ക്രൗണിട്ടവര്‍ക്കാണെങ്കില്‍ കൂടുതല്‍ പ്രശ്നമാണ് മധുരം. മോണയും പെട്ടെന്ന് കേടാകാനുള്ള സാധ്യത മധുരം കഴിക്കുന്നവരില്‍ കൂടുതലുണ്ട്. ഇതെല്ലാം തന്നെ ഇട്ടിരിക്കുന്ന ഡെന്‍റല്‍ ക്രൗണിനെ ബാധിക്കാം. 

മൂന്ന്...

'ക്രിസ്പി'യായ പച്ചക്കറികളും ആദ്യമെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. പിന്നീടിവ പല്ലിന് പ്രശ്നമല്ലാത്ത രീതിയില്‍ കഴിച്ചുപരിചയിച്ചാല്‍ മതി. കട്ടിയുള്ള ഭക്ഷണങ്ങളുടെ കാര്യം പറഞ്ഞതുപോലെ തന്നെ ഇവയും ഡെന്‍റല്‍ ക്രൗണിന് കേട് സംഭവിക്കുന്നതിലേക്ക് നയിക്കാം. ക്യാരറ്റ്, റാഡിഷ്, ബീറ്റ്റൂട്ട് എന്നീ പച്ചക്കറികളെല്ലാം ഇവയ്ക്കുദാഹരണമാണ്. 

നാല്...

ഒട്ടിപ്പിടിക്കുന്ന തരം ഭക്ഷണസാധനങ്ങളും ഡെന്‍റല്‍ ക്രൗണ്‍ ഇട്ടവര്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഇതും ഡെന്‍റല്‍ ക്രൗണിന് നന്നല്ല. ച്യൂയിങ് ഗം പോലുള്ളവയാണ് ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടത്. 

അഞ്ച്...

മിക്കവരും ഏറെ ഇഷ്ടപ്പെടുന്നൊരു സ്നാക്ക് ആണ് പോപ്കോണ്‍. ഇതും പക്ഷേ ഡെന്‍റല്‍ ക്രൗണ്‍ ഇട്ടവര്‍ക്ക് അത്ര നല്ലതല്ല. ഇത് അമര്‍ത്തി ചവയ്ക്കണം എന്നതിനാലും പാകമാകാത്ത കോണ്‍ ചവയ്ക്കാനിടയായാല്‍ അത് ഡെന്‍റല്‍ ക്രൗണിന് നല്ലതല്ല എന്നതിനാലുമാണ് പോപ്കോണ്‍ ഒഴിവാക്കാൻ പറയുന്നത്. 

Also Read;- നിങ്ങള്‍ക്ക് എപ്പോഴും'എനര്‍ജി' കുറവാണോ?; പരിശോധിക്കേണ്ട കാര്യങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo