അധിക അളവില്‍ പഞ്ചസാര കഴിക്കുന്നത് പല്ലിന്റെ ആരോഗ്യത്തിന് ദോഷകരമാണ്. മിഠായികളില്‍ പഞ്ചസാര നിറഞ്ഞിരിക്കുന്നു. ഇത് ക്യാവിറ്റികള്‍ക്ക് കാരണമാവുകയും അവശിഷ്ടങ്ങള്‍ പല്ലിലെ വിള്ളലുകളില്‍ കുടുങ്ങുകയും ചെയ്യും. 

പല്ലുകളുടെ ആരോ​ഗ്യത്തിന് പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. ചില ഭക്ഷണങ്ങൾ പല്ല് നശിക്കുന്നതിനും ക്യാവിറ്റിക്ക് കാരണമാകാറുണ്ട്. പല്ലുകളെ സംരക്ഷിക്കുന്ന ആവരണത്തെയാണ് 'ഇനാമല്‍' എന്ന് വിളിക്കുന്നത്. പല്ലുകളില്‍ പറ്റിപിടിക്കുന്ന വളരെ മൃദുവായതും നേര്‍ത്ത പാട പോലെയുള്ളതുമായ ബാക്ടീരിയയാണ് 'പ്ലേക്'. 

ഭക്ഷണശേഷം പല്ലുകള്‍ വൃത്തിയാക്കാത്തതും ബ്രഷ് ചെയ്യുമ്പോള്‍ നന്നായി ചെയ്യാത്തതും കാരണം ഈ പ്‌ളേക്കുകള്‍ പിന്നീട് 'കാല്‍ക്കുലസ്' അഥവാ 'ടാര്‍ട്ടറുകള്‍' ആയി രൂപാന്തരപ്പെടുന്നു. കാല്‍ക്കുലസായി മാറിയാല്‍ പിന്നെ അത് നമുക്ക് തനിയെ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാന്‍ സാധിക്കില്ല. 

വിദഗ്ദ്ധരായ ദന്തഡോക്ടര്‍മാരുടെ സഹയാത്തോടെ മാത്രമേ ഇവ നീക്കംചെയ്യാന്‍ സാധിക്കുകയുള്ളു. പല്ലിന് കേടുണ്ടാക്കുന്ന പ്രധാനപ്പെട്ട നാല് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ചവച്ചിറക്കാവുന്ന മിഠായി (Chewy Candy)...

 അധിക അളവില്‍ പഞ്ചസാര കഴിക്കുന്നത് പല്ലിന്റെ ആരോഗ്യത്തിന് ദോഷകരമാണ്. മിഠായികളില്‍ പഞ്ചസാര നിറഞ്ഞിരിക്കുന്നു. ഇത് ക്യാവിറ്റികള്‍ക്ക് കാരണമാവുകയും അവശിഷ്ടങ്ങള്‍ പല്ലിലെ വിള്ളലുകളില്‍ കുടുങ്ങുകയും ചെയ്യും. ടഫി, കാരാമല്‍സ് പോലുള്ള അധിക ച്യൂവി മിഠായികള്‍ പല്ലില്‍ പറ്റിനില്‍ക്കുന്നു, ഇത് പല്ലിന്റെ ഇനാമലിനെ അലിയിക്കും. 

 ഉണക്കിയ പഴവര്‍ഗങ്ങള്‍... 

ആരോഗ്യകരമായ ലഘുഭക്ഷണമായി പലരും ഉണങ്ങിയ പഴങ്ങള്‍ തിരഞ്ഞെടുക്കുന്നു. ഉണക്കമുന്തിരി, പ്‌ളം, ആപ്രിക്കോട്ട് തുടങ്ങിയ ഉണങ്ങിയ പഴങ്ങള്‍ കാരാമലിന് സമാനമാണ്. പുതിയതായിരിക്കുമ്പോള്‍ ഇതിന്റെ ഉള്ള് മധുരമുള്ളതായിരിക്കും. വെള്ളം വറ്റിപ്പോകുന്നതിനാല്‍ അവയുടെ പഞ്ചസാര വളരെയധികം കേന്ദ്രീകരിക്കപ്പെടുന്നു, മാത്രമല്ല, അവയുടെ ഗമ്മി ഘടനയ്ക്ക് പല്ലുകളില്‍ പറ്റിപ്പിടിക്കാന്‍ കഴിയും. പഴത്തില്‍ ലയിക്കാത്ത സെല്ലുലോസ് ഫൈബറും അടങ്ങിയിട്ടുണ്ട്. 

 ഐസ്...

 ഐസ് ക്യൂബുകളുടെ തണുത്ത താപനിലയും കാഠിന്യവും പല്ലുകള്‍ ഒടിഞ്ഞുപോകാനും കാരണമാകും. ഇനാമലിന്റെ ഉപരിതലത്തില്‍ അവ സൂക്ഷ്മവിള്ളലുകള്‍ ഉണ്ടാക്കാം. ഇത് കാലക്രമേണ വലിയ ദന്തപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

പഞ്ചസാരപ്പാനീയങ്ങള്‍, സോഡകള്‍...

 വായിലുള്ള സുക്ഷ്മജീവികള്‍ പല്ലിലെ പഞ്ചസാരയെ പോഷിപ്പിക്കുകയും ആസിഡാക്കി മാറ്റുകയും ചെയ്യുന്നു. ഇത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും ക്ഷയിപ്പിക്കുകയും ചെയ്യുന്നു. കാര്‍ബണേറ്റഡ് ശീതളപാനീയങ്ങളില്‍ കാണപ്പെടുന്ന ആസിഡുകളും പഞ്ചസാരയും സംയോജിപ്പിച്ച് പല്ലിന് നാശമുണ്ടാക്കുന്നു.