Asianet News MalayalamAsianet News Malayalam

ഇടയ്ക്കിടെ പല്ല് തേയ്ക്കുന്നത് ഹൃദയാഘാതത്തിന്റെ സാധ്യത കുറയ്ക്കുമോ; പഠനം പറയുന്നത്

ഇടയ്ക്കിടെ ബ്രഷ് ചെയ്യുന്നത് പല്ലുകൾക്കും മോണകൾക്കുമിടയിൽ വസിക്കുന്ന ബാക്ടീരിയകളെ കുറയ്ക്കുകയും ബാക്ടീരിയകൾ രക്തത്തിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നതായി പഠനത്തിൽ കണ്ടെത്താനായെന്ന് ഡോ. തായ്-ജിൻ പറയുന്നു. 

Frequent teeth brushing linked with lower risk of heart failure
Author
South Korea, First Published Dec 2, 2019, 1:21 PM IST

ഒരു ദിവസം മൂന്നോ അതിലധികം തവണയോ പല്ല് തേയ്ക്കുന്നത് ഹൃദയാഘാതത്തിന്റെ സാധ്യത കുറയ്ക്കുമെന്ന് പഠനം. ഗവേഷകർ വായുടെ ശുചിത്വവും ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയസ്തംഭനം എന്നിവ തമ്മിലുള്ള ബന്ധങ്ങൾ പരിശോധിച്ചു. 

ഇടയ്ക്കിടെ ബ്രഷ് ചെയ്യുന്നത് പല്ലുകൾക്കും മോണകൾക്കുമിടയിൽ വസിക്കുന്ന ബാക്ടീരിയകളെ കുറയ്ക്കുകയും ബാക്ടീരിയകൾ രക്തത്തിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നതായി പഠനത്തിൽ കണ്ടെത്താനായെന്ന് ഡോ. തായ്-ജിൻ പറയുന്നു. 40 നും 79 നും ഇടയിൽ പ്രായമുള്ള 161,000 ആളുകളിലാണ് പഠനം നടത്തിയത്.  പങ്കെടുത്തവരുടെ ഉയരം, ഭാരം, ആരോഗ്യം, ജീവിതരീതി എന്നിവയെല്ലാം നിരീക്ഷിച്ചു. 

2003 നും 2004 നും ഇടയിൽ പതിവ് പരിശോധന നടത്തുകയും ചെയ്തു. 10 വർഷം കഴിഞ്ഞപ്പോൾ, 4,911 പേർക്ക് ക്രമരഹിതമായ ഹൃദയമിടിപ്പ് ഉള്ളതായി പഠനത്തിൽ കണ്ടെത്തി. 7,971 പേർക്ക് ഹൃദയസ്തംഭനം അനുഭവപ്പെട്ടതായി കണ്ടെത്താനായെന്ന് സിയോളിലെ ഇവാ വുമൺസ് യൂണിവേഴ്സിറ്റിലെ ഡോ. തായ്-ജിൻ പറഞ്ഞു.

 ഒരു ദിവസം മൂന്നോ അതിലധികമോ തവണ പല്ല് തേയ്ക്കുന്നത് ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകാനുള്ള സാധ്യത 10 ശതമാനം കുറവും ഈ കാലയളവിൽ ഹൃദയസ്തംഭനത്തിനുള്ള സാധ്യത 12 ശതമാനം കുറവുമാണെന്നും പഠനത്തിൽ കണ്ടെത്താനായെന്നും പഠനത്തിൽ പറയുന്നു. വായുടെ വൃത്തിക്കുറവ് രക്തത്തിലെ ബാക്ടീരിയകളുണ്ടാക്കുകയും അത് ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു.

ഇത് ക്രമരഹിതമായ ഹൃദയമിടിപ്പിനും ഹൃദയസ്തംഭനത്തിനും സാധ്യത വർധിപ്പിക്കുമെന്ന് പഠനത്തിൽ പറയുന്നു.  'ഞങ്ങൾ ഒരു വലിയ ഗ്രൂപ്പിനെ വളരെക്കാലം നിരീക്ഷിച്ചു, ഇത് ഞങ്ങളുടെ കണ്ടെത്തലുകൾക്ക് ശക്തി പകരുന്നു ' - ഡോ. ടൈ-ജിൻ സോംഗ് പറഞ്ഞു. യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിൽ പഠനം പ്രസിദ്ധീകരിച്ചു.


 

Follow Us:
Download App:
  • android
  • ios