ഇത് ദഹനം സുഗമമാക്കുകയും അതുവഴി ദഹനപ്രശ്നങ്ങള്‍ അകറ്റുകയും ചെയ്യും. ഗ്യാസ് പോലുള്ള പ്രയാസങ്ങള്‍ക്ക് വലിയ ആശ്വാസം ഇത് നല്‍കാം. ഇതിനൊപ്പം തന്നെ നാമറിയാതെ പല രീതിയിലും ഇത് ശരീരത്തില്‍ പോസിറ്റീവായി പ്രവര്‍ത്തിക്കും.

വിവിധ വിഭവങ്ങളിലേക്കൊരു ചേരുവ എന്ന നിലയിലാണ് അധികപേരും ഇഞ്ചിയെ കണക്കാക്കുന്നത്. എന്നാലിങ്ങനെ അടുക്കളയിലെ ഒരു ചേരുവ എന്നതില്‍ക്കവിഞ്ഞ് ഇഞ്ചിക്കൊരു വിലയുണ്ട്. പല ആരോഗ്യപ്രശ്നങ്ങളെയും പരിഹരിക്കാൻ സഹായിക്കുന്ന, ഔഷധമൂല്യമുള്ള ഒന്നാണ് ഇഞ്ചി. പരമ്പരാഗതമായും ഇഞ്ചി ഈ രീതിയില്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്. 

ഇത്തരത്തില്‍ ദിവസവും അല്‍പം ചെറുനാരങ്ങാ ജ്യൂസ് ഇഞ്ചി നല്ലതുപോലെ ചേര്‍ത്തത്, കഴിക്കുകയാണെങ്കില്‍ ശരീരത്തിനുള്ള മെച്ചത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്നാമതായി ഇത് ദഹനം സുഗമമാക്കുകയും അതുവഴി ദഹനപ്രശ്നങ്ങള്‍ അകറ്റുകയും ചെയ്യും. ഗ്യാസ് പോലുള്ള പ്രയാസങ്ങള്‍ക്ക് വലിയ ആശ്വാസം ഇത് നല്‍കാം. ഇതിനൊപ്പം തന്നെ നാമറിയാതെ പല രീതിയിലും ഇത് ശരീരത്തില്‍ പോസിറ്റീവായി പ്രവര്‍ത്തിക്കും. നമ്മുടെ രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും, രോഗങ്ങള്‍ക്കെതിരെ പോരാടാനുമെല്ലാം സഹായിക്കുന്നു. 

തൊണ്ടവേദന, തൊണ്ടയടപ്പ്, ചുമക്കെട്ട് പോലുള്ള പ്രശ്നങ്ങളില്‍ ആശ്വാസം കിട്ടാനും ഈ ജ്യൂസ് നല്ലതാണ്. ഓര്‍ക്കുക തണുപ്പിച്ചോ, മധുരം ചേര്‍ത്തോ ഒന്നും ഇത് കഴിക്കരുത്. രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും ഈ ജ്യൂസ് ഏറെ സഹായകമാണ്. ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനം കൂട്ടാൻ സഹായിക്കുന്നതിലൂടെയാണ് ഇഞ്ചി ഷുഗര്‍നില നിയന്ത്രിക്കുന്നതിന് പ്രയോജനപ്പെടുന്നത്. 

ഹൃദയാരോഗ്യത്തിനും ഇഞ്ചി ഏറെ നല്ലതാണ്. രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെയാണ് ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാകുന്നത്. തലച്ചോറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഇഞ്ചി നല്ലതാണ്. ഇഞ്ചിയിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് ആണ് ഇതിന് സഹായകമാകുന്നത്.

വൈറ്റമിൻ -സി യാല്‍ സമ്പന്നമായതിനാല്‍ തന്നെ ചെറുനാരങ്ങാനീരും അല്‍പം ദിവസവും കഴിക്കുന്നത് ചര്‍മ്മത്തിനും മുടിക്കുമെല്ലാം നല്ലതാണ്. ഇഞ്ചി ആയാലും ചെറുനാരങ്ങ ആയാലും അത് വണ്ണം കുറയ്ക്കുന്നവര്‍ക്ക് അതിനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഫലം നല്‍കുന്നതിനും ഉപകരിക്കും. വിളര്‍ച്ച നേരിടുന്നതിനും ചെറുനാരങ്ങ ഏറെ ഗുണകരമാണ്. അതുപോലെ മൂത്രത്തില്‍ കല്ല് പോലുള്ള പ്രശ്നങ്ങളെയും ചെറുനാരങ്ങ പ്രതിരോധിക്കുന്നു. ഇങ്ങനെ ചെറുനാരങ്ങയ്ക്കും ഇഞ്ചിക്കും പലവിധ ഗുണങ്ങളുണ്ട് എന്നതിനാല്‍ ഇവ പതിവായി അല്‍പം ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. 

Also Read:- നല്ലതുപോലെ മുടി വളരാൻ പതിവായി ചെയ്യേണ്ട കാര്യങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo