ഓട്സ് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളിതാ...
ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, തയാമിൻ, വിറ്റാമിൻ ഇ എന്നിവ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്ക് അനുയോജ്യമായ ഭക്ഷണമാണ് ഓട്‌സ്. അമിതമായ കൊളസ്‌ട്രോൾ ധമനികളുടെ ഭിത്തിയിൽ വരുകയും അവയെ തടയുകയും ചെയ്യുന്നു.

ധാരാളം പോഷകഗുണങ്ങളുള്ള ഭക്ഷണമാണ് ഓട്സ്. ഓട്‌സിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ശരീരഭാരം കുറയ്ക്കൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കൽ, ഹൃദ്രോഗ സാധ്യത കുറയ്ക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, തയാമിൻ, വിറ്റാമിൻ ഇ എന്നിവ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്ക് അനുയോജ്യമായ ഭക്ഷണമാണ് ഓട്‌സ്. അമിതമായ കൊളസ്‌ട്രോൾ ധമനികളുടെ ഭിത്തിയിൽ വരുകയും അവയെ തടയുകയും ചെയ്യുന്നു.
ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ് ഓട്സ്. അവ ഗ്ലൂറ്റൻ രഹിത ധാന്യവും പ്രധാനപ്പെട്ട വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടവുമാണ്.
ഓട്‌സിൽ ആന്റിഓക്‌സിഡന്റുകളും പോളിഫെനോൾസ് എന്നറിയപ്പെടുന്ന സസ്യ സംയുക്തങ്ങളും കൂടുതലാണ്. അവെനൻത്രമൈഡുകൾ എന്ന ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഓട്‌സിലെ ബീറ്റാ-ഗ്ലൂക്കൻ ഫൈബർ മൊത്തത്തിലുള്ളതും എൽഡിഎൽ (മോശം) കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കാൻ ഫലപ്രദമാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഓട്‌സിന് എൽഡിഎൽ (മോശം) കൊളസ്‌ട്രോളിനെ ഓക്‌സിഡേഷനിൽ നിന്ന് സംരക്ഷിക്കാനും കഴിയും.
'ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഈ ലയിക്കുന്ന നാരുകൾ ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കാനും സഹായിക്കുന്നു. ഓട്‌സിൽ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കൻ കൊഴുപ്പ് കുറയ്ക്കാൻ സഹായകമാണ്...' - പോഷകാഹാര വിദഗ്ധ ഗാർഗി ശർമ്മ പറഞ്ഞു.
ഓട്‌സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും, പ്രത്യേകിച്ച് അമിതഭാരമുള്ളവരിൽ അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹമുള്ളവരിൽ. ഓട്‌സ്, ബാർലി എന്നിവയിലെ ബീറ്റാ-ഗ്ലൂക്കൻ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തും.
100 ഗ്രാം ഓട്‌സിൽ 16.9 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായകമാണ്. ഓട്‌സിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മൂക്കിന്റെയും തൊണ്ടയുടെയും ശ്വാസനാളത്തിന്റെ വീക്കവും ജ്വലനവും കുറയ്ക്കുന്നു. ഇത് മികച്ച ശ്വസനത്തിനും ശ്വസനവ്യവസ്ഥയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനും ഫലപ്രദമാണ്.
വിറ്റാമിൻ ഡി പ്രമേഹ സാധ്യത കുറയ്ക്കുമോ? പഠനം