Asianet News MalayalamAsianet News Malayalam

വിഷാദരോ​ഗം കുറയ്ക്കാൻ ഭക്ഷണരീതി മാറ്റാം; പഠനം പറയുന്നത്

ഭക്ഷണക്രമത്തിലൂടെ ഇപ്പോൾ വിഷാദ രോ​ഗത്തിന് മാറ്റം വരുത്താം. മൂന്ന് ആഴ്ചത്തെ ആരോഗ്യകരമായ ഭക്ഷണരീതി കൊണ്ട് വിഷാദരോ​ഗത്തെ നിയന്ത്രിക്കാനാകുമെന്ന് പഠനത്തിൽ പറയുന്നു. ഓസ്‌ട്രേലിയയിലെ മക്വാരി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 
 

Healthier diet reduce depression risk Study
Author
Trivandrum, First Published Oct 14, 2019, 11:36 AM IST

ആരോഗ്യകരമായ ഭക്ഷണക്രമം വിഷാദരോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം. പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, ഒലീവ് ഓയില്‍ എന്നിവ കഴിക്കുന്നത് വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്താനായെന്ന് ഓസ്‌ട്രേലിയയിലെ മക്വാരി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നു.

 മൂന്ന് ആഴ്ചത്തെ ആരോഗ്യകരമായ ഭക്ഷണരീതി കൊണ്ട് വിഷാദരോ​ഗത്തെ നിയന്ത്രിക്കാനാകുമെന്ന് പഠനത്തിൽ പറയുന്നു.കൗമാരവും യൗവനും വിഷാദരോഗത്തിനുള്ള സാധ്യത കൂടുതലുള്ള ഒരു കാലഘട്ടമാണ്. ഡയറ്റ് പോലുള്ള ആരോഗ്യരീതികള്‍ ജീവിതത്തില്‍ ഉറപ്പിക്കുന്നതിനുള്ള നിര്‍ണായക കാലഘട്ടവുമാണിത്. ‌

17 നും 35 നും ഇടയിൽ പ്രായമുള്ള 76  വിദ്യാർത്ഥികളിൽ പഠനം നടത്തുകയായിരുന്നു. പങ്കെടുത്തവരിൽ 21 ശതമാനം പേർ മാത്രമാണ് ആരോഗ്യകരമായ ഭക്ഷണക്രമം പൂർണ്ണമായി പാലിക്കുന്നതെന്ന് കണ്ടെത്തി. ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിൻ ബി 12 എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റില്‍ ഉൾപെടുത്താം.

കടൽ മത്സ്യങ്ങളാണ് വൈറ്റിൻ ബി 12ന്റെ കലവറ. മത്തി, ചൂര, ഇലക്കറികൾ, നട്സ്, സോയബീൻ എന്നിവയിൽ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഈ ഭക്ഷണങ്ങൾ വിഷാ​ദരോ​ഗ സാധ്യത കുറയ്ക്കുമെന്ന് പഠനത്തിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios