Asianet News MalayalamAsianet News Malayalam

ഡിപ്രഷനും ആംഗ്സൈറ്റിയും ഉള്ളവര്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട പഠനം...

മാനസികാരോഗ്യപ്രശ്നങ്ങളെല്ലാം തന്നെ ക്രമേണ ഹൃദയാരോഗ്യത്തെ ബാധിക്കാമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് ഡിപ്രഷനും ആംഗ്സൈറ്റിയുമുള്ളവരില്‍ ഹൃദയസംബന്ധമായ പല പ്രശ്നങ്ങള്‍ കാണാമെന്ന് പഠനങ്ങള്‍ പറയുന്നു.

heart attack possibility is high in people who have mental health issues
Author
First Published Nov 8, 2023, 5:47 PM IST

മാനസികാരോഗ്യപ്രശ്നങ്ങളെന്നത് മനസിനെ മാത്രം ബാധിക്കുന്ന ശരീരത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്ന പ്രശ്നങ്ങളാണെന്നാണ് മിക്കവരും ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല. മാനസികാരോഗ്യപ്രശ്നങ്ങളും ശാരീരികാരോഗ്യപ്രശ്നങ്ങളുമെല്ലാം പരസ്പരം ബന്ധപ്പെട്ട് തന്നെയാണ് കിടക്കുന്നത്.

ഇതിന് സ്ഥിരീകരണം നല്‍കുകയാണ് പുതിയ രണ്ട് പഠനറിപ്പോര്‍ട്ടുകള്‍ കൂടി. 'അമേരിക്കൻ ഹാര്‍ട്ട് അസോസിയേഷ'ന്‍റെ സയന്‍റിഫിക് സെഷൻസ് 2023ലാണ് ഈ രണ്ട് പഠനറിപ്പോര്‍ട്ടുകളും വന്നിട്ടുള്ളത്. രണ്ട് പഠനങ്ങളിലും ഗവേഷകര്‍ മാനസികാരോഗ്യപ്രശ്നങ്ങളും ശാരീരികാരോഗ്യപ്രശ്നങ്ങളും തമ്മിലുള്ള ബന്ധമാണ് പരിശോധിച്ച് വിശദമാക്കുന്നത്. 

ഡിപ്രഷൻ (വിഷാദം), ആംഗ്സൈറ്റി (ഉത്കണ്ഠ), സ്ട്രെസ് (മാനസികസമ്മര്‍ദ്ദം) പോലുള്ള മാനസികാരോഗ്യപ്രശ്നങ്ങള്‍ ഹൃദയം- തലച്ചോര്‍ എന്നീ ഭാഗങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നു- എത്രകണ്ട് ബാധിക്കുന്നു എന്നതാണ് പ്രധാനമായും പഠനങ്ങള്‍ പരിശോധിക്കുന്നത്. 

ഇതില്‍ മാനസികാരോഗ്യപ്രശ്നങ്ങളെല്ലാം തന്നെ ക്രമേണ ഹൃദയാരോഗ്യത്തെ ബാധിക്കാമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് ഡിപ്രഷനും ആംഗ്സൈറ്റിയുമുള്ളവരില്‍ ഹൃദയസംബന്ധമായ പല പ്രശ്നങ്ങള്‍ കാണാമെന്ന് പഠനങ്ങള്‍ പറയുന്നു. പ്രത്യേകിച്ച് ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്), പക്ഷാഘാതം (സ്ട്രോക്ക്) എന്നിവയ്ക്കെല്ലാം 35 ശതമാനം അധികസാധ്യതയാണെന്നാണ് പഠനം പറയുന്നത്. 

സ്ട്രെസ് ആണെങ്കില്‍ 'അഥെറോ സെലറോസിസ്' അഥവാ രക്തക്കുഴലുകളില്‍ കൊഴുപ്പ് അടക്കം അനാവശ്യമായ പദാര്‍ത്ഥങ്ങള്‍ അടിയുന്ന അവസ്ഥയ്ക്ക് 22 ശതമാനം അധികസാധ്യത ഉണ്ടാക്കുമത്രേ. അതുപോലെ മറ്റ് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് 20 ശതമാനമെങ്കിലും അധികസാധ്യതയും ഉണ്ടാക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഇത്തരം പ്രശ്നങ്ങളും ഹൃദയം അപകടത്തിലാക്കാനോ ജീവൻ തന്നെ അപകടത്തിലാകാനോ എല്ലാമാണ് അവസരമൊരുക്കുക.

മാനസികാരോഗ്യപ്രശ്നങ്ങള്‍ ഏറെ പേരില്‍ കാണപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഏറെ നിര്‍ണായകമാണ് ഈ പഠനങ്ങളുടെ കണ്ടെത്തലുകള്‍. ഹൃദയത്തിന്‍റെ കാര്യത്തിലെന്ന പോലെ തലച്ചോറും മാനസികാരോഗ്യപ്രശ്നങ്ങളുള്ളവരില്‍ ബാധിക്കപ്പെടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. തലച്ചോറില്‍ കൊഴുപ്പടിയുന്നതിനും ശരീരത്തിന്‍റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ ബാധിക്കപ്പെടുന്നതിനുമെല്ലാം ഇത് കാരണമാകുന്നതായാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

Also Read:- ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ ജോലി ചെയ്യുമ്പോള്‍ നിങ്ങളില്‍ സംഭവിക്കുന്നത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios