Asianet News MalayalamAsianet News Malayalam

ഉയർന്ന കൊളസ്ട്രോൾ ; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

ഉയർന്ന കൊളസ്ട്രോൾ കാരണം രക്തയോട്ടം കുറയുന്നത് ചർമ്മത്തിന് നിറവ്യത്യാസം ഉണ്ടാകുന്നു. പോഷകങ്ങളും ഓക്സിജനും വഹിക്കുന്ന തെറ്റായ രക്തപ്രവാഹം കാരണം കോശങ്ങൾക്ക് വേണ്ടത്ര പോഷണം ലഭിക്കാത്തതാണ് ഇതിന് കാരണം.
 

high cholesterol signs and symptoms you should never ignore-rse-
Author
First Published Sep 16, 2023, 6:47 PM IST

ഇന്ന് പലരേയും അലട്ടുന്ന ജീവിതശെെലി രോ​ഗമാണ് കൊളസ്ട്രോൾ. പ്രധാനമായി രണ്ട് തരത്തിലുള്ള കൊളസ്ട്രോളാണുള്ളത്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോൾ ശരീരത്തിന് ആവശ്യമാണ്. എന്നാൽ ചീത്ത കൊളസ്‌ട്രോൾ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. 

അമിതവണ്ണം ഉണ്ടാകാൻ കാരണമാകുന്നതോടൊപ്പം ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാൽ ഇത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗം, സ്ട്രോക്ക്, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്കുള്ള ഒരു പ്രധാന അപകട ഘടകമാണ്. രോ​ഗം വെെകി തിരിച്ചറിയുന്നത് അപകടത്തിലായേക്കാമെന്ന് നമ്മളിൽ പലരും മനസ്സിലാക്കുന്നില്ല. 

വേനൽക്കാലത്ത് പോലും പാദങ്ങളോ കാലുകളോ തണുത്തിരിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണമാണെന്ന് വിദ​ഗ്ധർ പറയുന്നു. കാല് വേദന ഉയർന്ന കൊളസ്ട്രോളിന്റെ മറ്റൊരു  ലക്ഷണമാണ്.  നിതംബത്തിലോ കാലിലോ തുടയിലോ വേദന അനുഭവപ്പെടാം.

ഉയർന്ന കൊളസ്ട്രോൾ കാരണം രക്തയോട്ടം കുറയുന്നത് ചർമ്മത്തിന് നിറവ്യത്യാസം ഉണ്ടാകുന്നു. പോഷകങ്ങളും ഓക്സിജനും വഹിക്കുന്ന തെറ്റായ രക്തപ്രവാഹം കാരണം കോശങ്ങൾക്ക് വേണ്ടത്ര പോഷണം ലഭിക്കാത്തതാണ് ഇതിന് കാരണം.

കാലിൽ ഉണങ്ങാത്ത വ്രണങ്ങളോ മുറിവുകളോ ഉണ്ടാകുന്നതും ഉയർന്ന കൊളസ്ട്രോളിന്റെ മറ്റൊരു ലക്ഷണമാണ്.  രക്തചംക്രമണം മോശമായതിനാലാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. ഉയർന്ന കൊളസ്ട്രോൾ കാലുകളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു.പേശി വേദനയാണ് മറ്റൊരു ലക്ഷണം. വേദന, മരവിപ്പ്, ക്ഷീണം എന്നിവ ഉൾപ്പെടുന്നു. 

ഉയർന്ന കൊളസ്‌ട്രോളിന് പലതരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാകാം. ശരീരത്തിന്റെ പ്രത്യേക ഭാഗത്തെ ആശ്രയിച്ച് ഇവ വ്യത്യാസപ്പെടാം. നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് വളരെയധികം വർദ്ധിച്ചിട്ടുണ്ടെങ്കിൽ അത് കണ്ണുകളിലും ചർമ്മത്തിലും ചിലപ്പോൾ നാവിലും പോലും പ്രത്യക്ഷപ്പെടാൻ തുടങ്ങും. കാൽവിരലിലെ നഖങ്ങളിലെ മാറ്റങ്ങളാണ് മറ്റൊരു ലക്ഷണം. ഇടുങ്ങിയതോ തടസ്സപ്പെട്ടതോ ആയ ധമനികൾ കാരണം രക്തചംക്രമണം മോശമാകുന്നു, ഇത് കാലുകളിൽ നഖങ്ങളിൽ നിറവ്യത്യാസം ഉണ്ടാക്കാം.

ചിക്കൻപോക്‌സിന്റെ പുതിയ വകഭേദം ഇന്ത്യയിൽ കണ്ടെത്തി, ലക്ഷണങ്ങൾ എന്തൊക്കെ?

 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 

Follow Us:
Download App:
  • android
  • ios