ഉറങ്ങുന്ന സമയത്ത് ശ്വാസോഛാസം ചെയ്യുമ്പോൾ വായുവിന് തടസമുണ്ടാകുന്ന അവസ്ഥയാണ് കൂർക്കംവലി അഥവാ സ്ലീപ്പ് ആപ്നിയ. കൂർക്കം വലി മൂലം ഉറക്കത്തിൽ ഉയർന്ന ശബ്ദത്തോടെ ശ്വാസനിശ്വാസം ചെയ്യേണ്ടി വരുന്നു. തൊണ്ടയിലുണ്ടാകുന്ന തടസ്സം മൂലം വായുവിന് നേരേ ശ്വാസകോശത്തിലേക്കു പ്രവേശിക്കുവാൻ സാധിക്കാതെ വരുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്. മൂക്കടപ്പ്, മൂക്കിന്റെ പാലത്തിനുണ്ടാകുന്ന തകരാറുകൾ, ടോൺസിലൈറ്റിസ് ഇവയെല്ലാമാണ് കൂർക്കംവലിയ്ക്ക് പ്രധാനകാരണങ്ങൾ. കൂർക്കംവലി അകറ്റാൻ ‌ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴേ ചേർക്കുന്നു...

ശരീരഭാരം കുറയ്ക്കാം...

ശരീരഭാരം കൂടിയാൽ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാറുണ്ട്. ഭാരം ഒരല്‍പം കുറയ്ക്കുന്നത് കൂര്‍ക്കംവലി നിയന്ത്രിക്കാന്‍ സഹായിക്കും. കഴുത്തിനു ചുറ്റും ഭാരം കൂടുന്നത് ചിലപ്പോള്‍ കൂര്‍ക്കംവലിക്ക് കാരണമാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ശരീരത്തിലെ ഫാറ്റിന്റെ അളവ് അതിനാല്‍ കുറയ്ക്കുക. 

ക്യത്യമായ വ്യായാമം ചെയ്യുക...

 വ്യായാമം ചെയ്യുന്നതില്‍ കുറവ് വരുത്തേണ്ട. ഇതു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കഴുത്തിലെ പേശികള്‍ക്ക് ആയാസം കിട്ടുംവിധം പതിവായി വ്യായാമം ചെയ്യുക. ഇത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും.

മദ്യപാനം ഒഴിവാക്കൂ...

ഉറങ്ങുന്നതിനു മുമ്പ് അമിതമായി മദ്യപിക്കുന്നത് കൂര്‍ക്കംവലിക്കു കാരണമാകുന്നുണ്ട്.  

കിടക്കുമ്പോൾ ശ്രദ്ധിക്കുക...

ഉറക്കത്തിന്റെ ശീലവും കൂര്‍ക്കംവലിയും തമ്മില്‍ ബന്ധമുണ്ട്.  മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ തലയണ ഒഴിവാക്കുക. ചരിഞ്ഞു കിടന്നുറങ്ങുമ്പോള്‍ കനം കുറഞ്ഞ തലയണ ഉപയോഗിക്കണം.

രാത്രി വെെകി ഭക്ഷണം കഴിക്കരുത്...

ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പ് ആഹാരം കഴിക്കണം. ഹെവി ഫുഡ്‌ കഴിച്ച ശേഷം  ഉറക്കത്തിനു പോയാല്‍ ചിലപ്പോള്‍ കൂര്‍ക്കംവലി ഉണ്ടാകാം.

പുകവലി ഒഴിവാക്കാം...

പുകവലി ശീലമുള്ളവര്‍ കൂര്‍ക്കംവലിയെ പേടിക്കണം. അതിനാല്‍ പുകവലി ശീലം ഉപേക്ഷിക്കുക.