ഉറക്കമില്ലായ്മ, ഭക്ഷണം കഴിക്കാതിരിക്കല്‍, മാനസിക സമ്മര്‍ദ്ദം, തീക്ഷ്ണമായ വെളിച്ചം, വലിയ ശബ്ദങ്ങള്‍, വെയില്‍ കൊള്ളുന്നത്, ചൂട്, നിര്‍ജലീകരണം, കഫൈന്‍, ചോക്ലേറ്റ്, അച്ചാര്‍, സംസ്കരിച്ച മാംസം, ചീസ് പോലുള്ള ചില ഭക്ഷണവിഭവങ്ങള്‍ എന്നിങ്ങനെ പലരിലും മൈഗ്രേൻ ട്രിഗറായി പ്രവര്‍ത്തിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. 

നാഡീവ്യൂഹസംബന്ധമായ ഒരു രോഗമാണ് മൈഗ്രേൻ. തലവേദനയ്ക്ക് പുറമേ മനംമറിച്ചില്‍, ഛര്‍ദ്ദി, വെളിച്ചത്തോടും ശബ്ദത്തോടുമുള്ള സംവേദനത്വം എന്നിവയെല്ലാം മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ആണ്. ഉറക്കമില്ലായ്മ, ഭക്ഷണം കഴിക്കാതിരിക്കല്‍, മാനസിക സമ്മര്‍ദ്ദം, തീക്ഷ്ണമായ വെളിച്ചം, വലിയ ശബ്ദങ്ങള്‍, വെയില്‍ കൊള്ളുന്നത്, ചൂട്, നിര്‍ജലീകരണം, കഫൈന്‍, ചോക്ലേറ്റ്, അച്ചാര്‍, സംസ്കരിച്ച മാംസം, ചീസ് പോലുള്ള ചില ഭക്ഷണവിഭവങ്ങള്‍ എന്നിങ്ങനെ മൈഗ്രേൻ ട്രിഗറായി പ്രവര്‍ത്തിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

മൈഗ്രേൻ തലവേദന മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്

വെള്ളം ധാരാളം കുടിക്കുക. കാരണം ശരീരത്തില്‍ വേണ്ടത്ര ജലാംശം ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ ചിലര്‍ക്ക് തലവേദന അനുഭവപ്പെടാം. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക. 

രണ്ട്

ചിലര്‍ക്ക് ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ തലവേദന അനുഭവപ്പെടാം. അത്തരക്കാര്‍ ശബ്ദം കേള്‍ക്കാതിരിക്കാന്‍ ആ സ്ഥലത്ത് നിന്നും മാറി നില്‍‌ക്കുക. ഒറ്റയ്ക്ക് കുറച്ചു സമയം നിശബ്ദമായ സ്ഥലത്ത് പോയി ഇരിക്കുക. 

മൂന്ന്

ചിലര്‍ക്ക് തീക്ഷ്ണമായ വെളിച്ചം മൂലം തലവേദന ഉണ്ടാകാം. അത്തരക്കാര്‍ ഇരിട്ടുള്ള മുറിയില്‍ കുറച്ച് സമയം വിശ്രമിക്കുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കും. 

നാല്

മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവയുടെ അമിതോപയോഗവും തലവേദനയുണ്ടാക്കുന്നതിന് കാരണമാകാം. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാം.

അഞ്ച്

സ്ട്രെസ്, ദീര്‍ഘയാത്ര, വെയില്‍ ഏല്‍ക്കുന്നതുമൊക്കെ പലരിലും തലവേദന ഉണ്ടാക്കാം. ഇത്തരം കാരണങ്ങള്‍ കണ്ടെത്തി അവയില്‍ നിന്നൊക്കെ വിട്ടുനിൽക്കുന്നതാണ് നല്ലത്. 

ആറ്

ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൈഗ്രേൻ ഉണ്ടാകാം. ചോക്ലേറ്റ്, ചീസ്, കോഫി തുടങ്ങിയ ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ മൈഗ്രേൻ ഉണ്ടാകുന്നവര്‍ അത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. 

ഏഴ് 

ലാവണ്ടർ ഓയില്‍ തലവേദനയ്ക്ക് ആശ്വാസം നല്‍കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനായി ഒരു ടിഷ്യൂ പേപ്പറില്‍ ഏതാനും തുള്ളി ലാവണ്ടർ എണ്ണ ഒഴിച്ച്, അതിന്‍റെ മണം ശ്വസിക്കാവുന്നതാണ്. 

എട്ട്

ഇഞ്ചിയും തലവേദനയ്ക്ക് ആശ്വാസം നല്‍കുന്ന ഒരു ഒറ്റമൂലിയാണ്. ഇതിനായി ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

Also read: എത്ര ശ്രമിച്ചിട്ടും വയറു കുറയുന്നില്ലേ? ഒഴിവാക്കേണ്ട മൂന്ന് തെറ്റുകള്‍ പങ്കുവച്ച് ന്യൂട്രീഷ്യനിസ്റ്റ്

youtubevideo