Asianet News MalayalamAsianet News Malayalam

ഓറഞ്ചിന്റെ തൊലി കളയരുത്; ​ഗുണങ്ങൾ പലതാണ്

മഞ്ഞ പല്ലുകള്‍ ഇഷ്ടമല്ലെങ്കില്‍ അവ വെളുപ്പിക്കാനും ഓറഞ്ച് തൊലി നല്ലതാണ്. ഓറഞ്ച് തൊലിയുടെ ഉള്‍ഭാഗം കൊണ്ട് ഒന്നോ രണ്ടോ മിനിറ്റ് പല്ലില്‍ ഉരച്ചാല്‍ മതി. ദിവസം രണ്ട് തവണ ഇത് ചെയ്യാം. ഓറഞ്ച് പൊടി ടൂത്ത് പേസ്റ്റിനൊപ്പം ചേര്‍ത്ത് രണ്ട് നേരം പല്ല് തേച്ചാലും ഇതേ ഗുണം ലഭിക്കും.

How beneficial is orange peel for health
Author
Trivandrum, First Published Nov 3, 2019, 10:37 PM IST

ഓറഞ്ചിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് നമുക്കറിയാം. ഓറഞ്ചിന്റെ അതേ ​ഗുണങ്ങൾ തന്നെ ഓറഞ്ചിന്റെ തൊലിയ്ക്കും ഉണ്ട്. മുഖസൌന്ദര്യം വര്‍ധിപ്പിക്കുന്നതില്‍ തുടങ്ങി കൊളസ്ട്രോളും തടിയും കുറയ്ക്കാൻ വരെ ഓറഞ്ച് തൊലി ഉപയോഗിക്കാവുന്നതാണ്.ഓറഞ്ചിന്റെ തൊലിയുടെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ചുളിവുകൾ അകറ്റാം...

ഓറഞ്ച് തൊലി ഉണക്കി പൊടിച്ചെടുത്താല്‍ മികച്ച ഒരു ഫേഷ്യല്‍ പൗഡറാണ്. മൂന്ന് ദിവസമെങ്കിലും വെയിലത്ത് വച്ച ശേഷം മിക്സിയിലിട്ട് പൊടിച്ചെടുക്കുക. ഇതില്‍ 2 സ്പൂണ് എടുത്ത് അതേ അളവില്‍ തൈരും 1 സ്പൂണ്‍ തേനും ചേര്‍ത്ത് കുഴക്കുക. മുഖത്ത് പുട്ടി 20 മിനുട്ടിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്ത് നോക്കു, മുഖത്തെ കറുത്ത് പാടുകളും, വെയില്‍ കൊണ്ടതിന്‍റെ കരുവാളിപ്പും കുറയും.

പല്ലിനെ വെളുപ്പിക്കാം...

മഞ്ഞ പല്ലുകള്‍ ഇഷ്ടമല്ലെങ്കില്‍ അവ വെളുപ്പിക്കാനും ഓറഞ്ച് തൊലി നല്ലതാണ്. ഓറഞ്ച് തൊലിയുടെ ഉള്‍ഭാഗം കൊണ്ട് ഒന്നോ രണ്ടോ മിനിറ്റ് പല്ലില്‍ ഉരച്ചാല്‍ മതി. ദിവസം രണ്ട് തവണ ഇത് ചെയ്യാം. ഓറഞ്ച് പൊടി ടൂത്ത് പേസ്റ്റിനൊപ്പം ചേര്‍ത്ത് രണ്ട് നേരം പല്ല് തേച്ചാലും ഇതേ ഗുണം ലഭിക്കും.

കൊഴുപ്പ് കുറയ്ക്കാം...

നാരങ്ങയിലെന്ന പോലെ വിറ്റാമിന്‍ സി അടങ്ങിയ സിട്രസ് ഫ്രൂട്ടാണ് ഓറഞ്ചും. വിറ്റമിന്‍ സി ധാരാളമുള്ള ഓറഞ്ച് തൊലി ഉണക്കിയ ശേഷം തയ്യാറാക്കുന്ന  ഓറഞ്ച് ടീ  വണ്ണം കുറക്കുന്നതിന് ഉപയോഗിക്കുന്ന പാനീയമാണ്. ചൂടാക്കിയ 1 ഗ്ലാസ്സ് വെള്ളത്തില്‍ 1 സ്പൂണ്‍ തൊലി  ഇടുക. 10 മിനുട്ടിന് ശേഷം തൊലി മാറ്റി ഈ പാനീയം തേന്‍ ചേര്‍ത്ത് കഴിക്കുക. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കളയാന്‍ ദിവസവും രണ്ട് നേരം ഈ പാനീയം കഴിക്കുക.

കൊളസ്ട്രോൾ അകറ്റാം...

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മികച്ചതാണ് ഓറഞ്ച് തൊലി. മുകളില്‍ പറഞ്ഞ രീതിയില്‍ ഓറഞ്ച് ചായ കഴിക്കുന്നത് ഇതിന് ഉത്തമം. ഇത് വഴി ഹൃദയാരോഗ്യം നിലനിര്‍ത്താം.


 

Follow Us:
Download App:
  • android
  • ios