Asianet News MalayalamAsianet News Malayalam

പ്രമേഹം എങ്ങനെ ഭക്ഷണക്രമീകരണത്തിലൂടെ നിയന്ത്രിക്കാം?

മധുരം പൂര്‍ണമായും ഉപേക്ഷിച്ചാല്‍ രോഗത്തില്‍ നിന്നും രക്ഷ നേടാം എന്ന് പലരും കരുതുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കാത്ത മധുരവസ്തുക്കള്‍ കഴിക്കാം എന്നാണ് അവര്‍ പറയുന്നത്. 

How to Eat to Prevent Diabetes
Author
Trivandrum, First Published Feb 22, 2020, 9:02 AM IST

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു.

രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്കെത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്‌. ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണമാകും.

പ്രമേഹം തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതില്‍ നമ്മുടെ ജീവിതചര്യയ്ക്ക് വലിയ സ്ഥാനമുണ്ട്. ഭക്ഷണത്തിലെ നിയന്ത്രണം, വ്യായാമം, പിരിമുറുക്കം എന്നിവയ്‌ക്കൊക്കെ രോഗ നിയന്ത്രണവുമായി വലിയ ബന്ധമുണ്ട്. മധുരം പൂര്‍ണമായും ഉപേക്ഷിച്ചാല്‍ രോഗത്തില്‍ നിന്നും രക്ഷ നേടാം എന്ന് പലരും കരുതുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കാത്ത മധുരവസ്തുക്കള്‍ കഴിക്കാം എന്നാണ് അവര്‍ പറയുന്നത്. പഴവര്‍ഗ്ഗങ്ങളില്‍ ആപ്പിള്‍, പിയര്‍, ഓറഞ്ച്, മുന്തിരി, പീച്ച് തുടങ്ങിയ പഴങ്ങള്‍ ഈ ഗണത്തില്‍ പെടുത്താവുന്നവയാണ്.
കറുവാപ്പട്ടയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പ്രത്യേക ശേഷിയുണ്ട്. ചായയിലോ കാപ്പിയിലോ തൈരിലോ ചേര്‍ത്ത് ഇത് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് ഇന്‍സുലിന്‍ ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം, പ്രത്യേകിച്ചു അത്താഴത്തിന് ശേഷം പത്തു മിനിട്ട് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 22 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് നേരത്തെ ന്യൂസിലന്റില്‍ നടന്ന ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു.

 എന്നാല്‍ ആഴ്ചയില്‍ അഞ്ച് ദിവസം, പ്രതിദിനം 30 മിനിട്ട് വ്യായാമം ചെയ്യുന്നതാണ് ഉത്തമെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. തൊഴിലിടത്തിലും ജീവിതത്തിലുമുണ്ടാവുന്ന കടുത്ത പിരിമുറക്കം ടൈപ് രണ്ട് പ്രമേഹത്തിന് കാരണമായേക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ശരീരത്തിനാവശ്യമായ ആന്‍റിഓക്സിഡന്‍റുകളും ധാതുക്കളും ഇതിലുണ്ട്. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ ദഹിക്കാനും എളുപ്പമാണ്. ഇതിലടങ്ങിയ ജീവകം ബിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

പാവയ്ക്ക കയ്പ്പാണെങ്കിലും ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച ഭക്ഷണമാണിത്. പാവയ്ക്കയിൽ, ഇൻസുലിനെ ഇമിറ്റേറ്റ് ചെയ്യുന്ന Poly peptide-P അഥവാ P- insulin എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios