പുരുഷ വന്ധ്യത ഇന്ന് കൂടി വരുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ബീജത്തിനുണ്ടാകുന്ന അലര്‍ജി, അണ്ഡത്തിന്റെ ഗുണനിലവാരക്കുറവ്, ചലനശേഷിയില്ലാത്ത ബീജം എന്നിവയൊക്കെയാണ് ഇക്കാലത്തെ വന്ധ്യതയ്‌ക്കുള്ള കൂടുതല്‍ കാരണങ്ങള്‍. 30 ശതമാനത്തോളം പുരുഷന്‍മാരുടെ ബീജത്തിനുള്ള പ്രശ്നമാണ് വന്ധ്യതയ്‌ക്കു കാരണമാകുന്നത്. പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...

പുരുഷന്മാരിലെ വന്ധ്യത പ്രശ്നം; പ്രധാനപ്പെട്ട കാരണങ്ങൾ

ഒന്ന്...

മടിയില്‍വച്ചുള്ള ലാപ്‌ടോപ്പ് ഉപയോഗം വന്ധ്യതയ്‌ക്ക് കാരണമാകുന്നതായുള്ള റിപ്പോര്‍ട്ട് ഇതിനോടകം പുറത്തുവന്നിട്ടുള്ളതാണ്. ലാപ്‌ടോപ്പ് 35 ‍ഡിഗ്രിയില്‍ അധികം ചൂടാകുന്നത് ബീജോല്‍പാദനത്തെ ബാധിക്കുമെന്ന് ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ സ്റ്റോണി ബ്രൂക്ക് ആണ് ആദ്യം കണ്ടെത്തിയത്.

രണ്ട്...

സെക്‌സിലേര്‍പ്പെടുമ്പോള്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുമെങ്കില്‍ ഇവ ബീജോല്‍പാദത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക. ഇവയില്‍ ഉപയോഗിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ പുരുഷവന്ധ്യതയ്ക്ക് ഇട വരുത്തും. 

മൂന്ന്...

അമിതവണ്ണം പുരുഷന്‍മാരില്‍ സ്‌ത്രീ ഹോര്‍മോണിന്റെ(ഈസ്‌ട്രജന്‍) അളവ് കൂട്ടുകയും ബീജത്തിന്റെ അളവ് ഗണ്യമായി കുറയ്‌ക്കുകയും ചെയ്യും. ഇതുവഴി ലൈംഗികശേഷിയെയും കുട്ടികളുണ്ടാകാനുള്ള ശേഷിയെയും അമിതവണ്ണം സാരമായി ബാധിക്കും. അമിതവണ്ണക്കാരായ പുരുഷന്‍മാരിലെ വൃഷ്‌‌ണത്തിന്റെ ബീജോല്‍പാദനശേഷി കുറയുന്നതായി 2009ല്‍ പുറത്തുവന്ന പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നാല്...

മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലും ലൈംഗികപ്രശ്‌നങ്ങള്‍ വരുന്നതായി കണ്ടുവരുന്നുണ്ട്. മയക്കുമരുന്ന് നാഡികളെ തളര്‍ത്തും. രക്തപ്രവാഹം കുറയ്ക്കും.

അഞ്ച്...

 മസില്‍ വളര്‍ത്താന്‍ സ്റ്റിറോയ്ഡുകള്‍ കുത്തി വയ്ക്കുന്നവരുണ്ട്. സ്റ്റിറോയ്ഡുകള്‍ ലൈംഗികപ്രശ്‌നങ്ങളും വന്ധ്യതയും ചിലപ്പോഴെങ്കിലും ഉണ്ടാക്കുന്നുണ്ട്.