Asianet News MalayalamAsianet News Malayalam

അമിതവണ്ണം ഉള്ളവർക്ക് കൊറോണ വരാൻ സാധ്യത കൂടുതലോ...?

കൊറോണ വെെറസ് അമിതവണ്ണമുള്ള ആളുകളിൽ കൂടുതല്‍ കടുത്ത ലക്ഷണങ്ങളും സങ്കീര്‍ണതകളും ഉണ്ടാക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

Is obesity a risk factor for coronavirus?
Author
Belgium, First Published Apr 6, 2020, 6:50 PM IST

കൊറോണയുടെ ഭീതിയിലാണ് ലോകം. നിരവധി പേരിൽ കൊറോണ പടർന്ന് പിടിക്കുന്നു. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, വയോധികര്‍, കുട്ടികള്‍, മറ്റ് ദീര്‍ഘകാല അസുഖമുള്ളവര്‍ എന്നിവരിലാണ് വൈറസിന്റെ ആക്രമണത്തിന് ഇരയാകുന്നതില്‍ ഏറെയും. അമിതവണ്ണമുള്ളവരില്‍ കൊറോണ വൈറസ് ബാധിച്ചാല്‍ ഈ രോഗം ഗുരുതരമാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പുതിയ പഠനം പറയുന്നത്.

ഇറ്റലിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ അമിതവണ്ണം അപകടസാധ്യത വർധിപ്പിക്കുമെന്ന് യൂറോപ്യന്‍ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജി മുന്‍ പ്രസിഡന്റ് ഡോ. സ്റ്റെഫാന്‍ ഡി ഹെര്‍ട്ട് പറയുന്നു.'എല്ലാ കൊവിഡ് 19 രോഗികളുടെയും ശരാശരി പ്രായം 70 വയസ്സാണ്, തീവ്രപരിചരണത്തില്‍ പ്രവേശിക്കുന്നതിനുള്ള പ്രധാന അപകട ഘടകങ്ങളിലൊന്നാണ് അമിതവണ്ണം,' - ഡോ. സ്റ്റെഫാന്‍ പറഞ്ഞു.

 അമിതവണ്ണം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് രോഗാണുക്കളോട് പോരാടുന്നത് ശരീരത്തെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അമിതവണ്ണം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുമെന്ന് വിദ്​ഗധർ മുന്നറിയിപ്പ് നൽകുന്നു.

അത് കൂടാതെ, ശ്വാസകോശത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും കൊറോണ വൈറസ് സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും പഠനത്തിൽ പറയുന്നു. കൊറോണ വൈറസ് ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവയവം ശ്വാസകോശമാണെന്നും  ഡോ. സ്റ്റെഫാൻ പറഞ്ഞു. 

നാഷണൽ ഹെൽത്ത് സർവീസിന്റെ ഇന്റൻസീവ് കെയർ നാഷണൽ ഓഡിറ്റ് ആൻഡ് റിസർച്ച് സെന്റർ ഒരു പഠനം പുറത്തുവിട്ടു. ഐസിയുവിൽ 196 കേസുകളിൽ 127 എണ്ണം അമിതഭാരമുള്ളതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊറോണ വെെറസ് അമിതവണ്ണമുള്ള ആളുകളിൽ കൂടുതല്‍ കടുത്ത ലക്ഷണങ്ങളും സങ്കീര്‍ണതകളും ഉണ്ടാക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios