Asianet News MalayalamAsianet News Malayalam

ചക്കപ്പൊടി കഴിച്ചാൽ പ്രമേഹം നിയന്ത്രിക്കാനാവുമോ; ഡോക്ടർ പറയുന്നത്

ചക്കപ്പൊടി ദിവസവും 15 ​ഗ്രാം രാവിലെയും 15 ​ഗ്രാം രാത്രിയും പാചകം ചെയ്ത ഭക്ഷണത്തിൽ ചേർത്ത് കഴിച്ചാൽ ( ഉദാ- കറികൾ,സൂപ്പുകൾ, ഡ്രിങ്കുകൾ ) ശരീരത്തിന് ആവശ്യമായ നാരുകൾ വളരെ എളുപ്പത്തിൽ ലഭിക്കുകയും glycemic index കുറയ്ക്കാനും insulin sensitivity കൂട്ടാനും സഹായിക്കും.

jack fruit powder control blood sugar level
Author
Trivandrum, First Published Nov 25, 2019, 5:11 PM IST

അടുത്തകാലത്തായി പ്രമേഹം നിയന്ത്രിക്കാൻ ചക്കപ്പൊടിയുടെ ഉപയോ​ഗം കൂടുന്നതായി കണ്ട് വരുന്നു. എങ്ങനെയാണ് ചക്കപ്പൊടി പ്രമേഹം നിയന്ത്രിക്കുന്നതെന്ന് നമുക്ക് അറിയാം. മലയാളികൾക്കിടയിൽ പ്രമേഹം കൂടി വരുന്നതായാണ് പഠനങ്ങൾ പറയുന്നത്. എന്ത് കൊണ്ടാണ് ഈ അവസ്ഥ മലയാളികൾക്ക് ഉണ്ടായത്. 

പ്രധാനമായി നാം കഴിക്കുന്ന ഭക്ഷണം അന്നജം പ്രധാനമാണ് എന്നത് മാത്രമല്ല നാരുകളുടെയും പോഷകങ്ങളുടെയും അഭാവം കൂടി പ്രമേഹത്തിന്റെ തോത് വർധിപ്പിക്കുന്ന ഘടകങ്ങളാണ്. നാം കഴിക്കുന്ന ഭക്ഷണം കൂടുതൽ പാചകം ചെയ്തതാകുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന നാരുകൾ വളരെ പെട്ടെന്ന് ദഹിച്ച് മാറുന്നു. 

എന്നാൽ പാചകം ചെയ്യാത്ത ഭക്ഷണങ്ങളായ സാലഡുകളിലും പഴവർ​ഗങ്ങളിലും, മുളപ്പിച്ച പയർവർ​ഗങ്ങൾ, നട്സ് എന്നിവയിലുള്ള നാരുകൾ കുറഞ്ഞത് മൂന്ന് മണിക്കൂർ സമയം എടുത്താണ് ദ​​ഹിച്ചു മാറുന്നത്. അത് കൊണ്ട് glycemic index കുറയാനും അത് വഴി വളരെ സാവധാനം രക്തത്തിൽ പഞ്ചസാരയുടെ അളന് കൂടാനും ഇത് സഹായിക്കുന്നു. 

തത്ഫലമായി insulin sensitivity കൂടുകയും പ്രമേഹത്തെ വരുതിയിലാക്കാനും സഹായിക്കുന്നു. പാചകം ചെയ്യാത്ത സാലഡുകളും ഇലക്കറികളും മലയാളികളുടെ പഥ്യാഹാരമല്ലാത്തത് കൊണ്ട് അതിന് പകരം വയ്ക്കാൻ നാരുകൾ നിറയെ അടങ്ങിയ ചക്കപ്പൊടിയ്ക്ക് കഴിയും.

 ഇത് ദിവസവും ചക്കപ്പൊടി 15 ​ഗ്രാം രാവിലെയും 15 ​ഗ്രാം രാത്രിയും പാചകം ചെയ്ത ഭക്ഷണത്തിൽ ചേർത്ത് കഴിച്ചാൽ ( ഉദാ- കറികൾ,സൂപ്പുകൾ, ഡ്രിങ്കുകൾ ) ശരീരത്തിന് ആവശ്യമായ നാരുകൾ വളരെ എളുപ്പത്തിൽ ലഭിക്കുകയും glycemic index കുറയ്ക്കാനും insulin sensitivity കൂട്ടാനും സഹായിക്കും.

കൂടാതെ, പ്രമേഹത്തിന്റെ തോത് കുറയുക മാത്രമല്ല മരുന്നുകളുടെ തന്നെ ഉപയോ​ഗം ഇല്ലാതാക്കാനും കഴിയും. ഇതുമായി ബന്ധപ്പെട്ട് ഒരു statistical study നടത്തിയ ഡോക്ടർ എന്ന നിലയിൽ എനിക്കിത് ഉറപ്പിച്ച് പറയാൻ കഴിയും. അത് മാത്രമല്ല കലോറിയുടെ അളവ് നിയന്ത്രിക്കാനും നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. 

കടപ്പാട്:

ഡോ. ലളിത അപ്പുക്കുട്ടൻ,
നാച്ചുറോപ്പതി വിഭാഗം മേധാവി,
നിംസ് മെഡിസിറ്റി.

 

Follow Us:
Download App:
  • android
  • ios