Asianet News MalayalamAsianet News Malayalam

ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഏലയ്ക്കാ വെള്ളം നിർബന്ധമായും കുടിക്കണം. പാനീയം ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഹൃദ്രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു. ശരീരത്തിലെ രക്തം കട്ടപിടിക്കാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു.
 

know the benefits of drinking cardamom water daily-rse-
Author
First Published Oct 29, 2023, 6:50 PM IST

സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയെന്നാണ് ഏലയ്ക്ക അറിയപ്പെടുന്നത്. ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഏലയ്ക്കയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു. മലബന്ധം, അസിഡിറ്റി, ഗ്യാസ്, വയറിളക്കം എന്നിവയെ പ്രതിരോധിക്കാൻ ഏലയ്ക്ക സഹായിക്കുന്നു.

മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ ഉള്ളവർ ഏലയ്ക്കാ വെള്ളം കുടിക്കണം. ഇത് സ്ഥിരമായി കഴിക്കുന്നത് ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഏലയ്ക്ക വെള്ളം ശീലമാക്കാം. കാരണം വലിയ അളവിൽ ആന്റിഓക്‌സിഡന്റുകൾ ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അധിക കൊഴുപ്പ് നീക്കം ചെയ്ത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഏലയ്ക്കാ വെള്ളം നിർബന്ധമായും കുടിക്കണം. പാനീയം ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഹൃദ്രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു. ശരീരത്തിലെ രക്തം കട്ടപിടിക്കാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു.

ഭക്ഷണത്തിൽ ഏലയ്ക്ക പതിവായി ഉപയോഗിക്കുന്നത് അമിത രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഏലയ്ക്കയിൽ ഉയർന്ന അളവിൽ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു.

വായിലെ ദുർഗന്ധം അകറ്റാനും പല്ലിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും ഏലയ്ക്ക വളരെ നല്ലതാണ്. ഭക്ഷണം കഴിച്ചതിന് ശേഷം ഒരു ഏലയ്ക്ക പതിയെ ചവച്ചരച്ച് കഴിക്കുന്നത് വായ്നാറ്റം അകറ്റാനും ദഹനം മെച്ചപ്പെടാനും സഹായിക്കുന്നു. ഉള്ളി, വെളുത്തുള്ളി പോലുള്ള രൂക്ഷ ​ഗന്ധമുള്ള ഭക്ഷണങ്ങളുടെ ​ഗന്ധം വരെ നീക്കം ചെയ്യാൻ ഏലയ്ക്ക സഹായിക്കും.

വയറുവേദന അല്ലെങ്കിൽ ദഹനക്കേട് കുറയ്ക്കാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ബാക്ടീരിയയ്‌ക്കെതിരെ പോരാടാൻ സഹായിക്കുന്ന സജീവ സംയുക്തങ്ങൾ ഇതിന് ഉണ്ട്. ഇത് സാധാരണ ദഹന പ്രവർത്തനവും സാധ്യമാക്കുന്നു.

വിളർച്ച അകറ്റാൻ ഭക്ഷണത്തിൽ ശ്ര​​ദ്ധിക്കേണ്ടത് എന്തൊക്കെ?

 

Follow Us:
Download App:
  • android
  • ios