ഹൈപ്പോതൈറോയിഡിസം പലപ്പോഴും തുടക്കത്തിലെ തിരിച്ചറിയാന്‍ കഴിയാത്തതാണ്.  ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്നതാണ് നോക്കാം...

ശരീരത്തിന് ആവശ്യമായ തൈറോയ്ഡ് ഹോർമോൺ ഉത്‌പാദിപ്പിക്കാനാവാത്ത അവസ്ഥയാണ് ഹൈപ്പോ തൈറോയ്‌ഡിസം. ഹൈപ്പോതൈറോയിഡിസം പലപ്പോഴും തുടക്കത്തിലെ തിരിച്ചറിയാന്‍ കഴിയാത്തതാണ്. ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്നതാണ് നോക്കാം...

ഒന്ന്...

കഴുത്തിൽ നീർക്കെട്ടുപോലെ തോന്നുക, കാഴ്‌ചയിൽ കഴുത്തിൽ മുഴപോലെ വീർപ്പു കാണുക തുടങ്ങിയവ ചിലപ്പോള്‍ ഹൈപ്പോതൈറോയിഡിസത്തിന്‍റെ സൂചനയാകാം. 

രണ്ട്... 

അടഞ്ഞ ശബ്‌ദവും ചിലപ്പോള്‍ ഒരു ലക്ഷണമാകാം.

മൂന്ന്... 

ശരീര ഭാരം കൂടുന്നതും അത് കുറയ്ക്കുന്നത് വെല്ലുവിളിയാകുന്നതും ചിലപ്പോള്‍ ഹൈപ്പോതൈറോയിഡിസത്തിന്‍റെ ലക്ഷണമാകാം. 

നാല്... 

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറവായതിനാൽ ചർമ്മം വരണ്ടതാകനും ചൊറിച്ചില്‍ അനുഭവപ്പെടാനും സാധ്യതയുണ്ട്.

അഞ്ച്... 

മലബന്ധവും ചിലപ്പോള്‍ ഒരു ലക്ഷണമാകാം. ക്രമ രഹിതമായ ആര്‍ത്തവും ഒരു സൂചനയാകാം. 

ആറ്... 

മുട്ടുവേദനയും ചിലരില്‍ ഹൈപ്പോതൈറോയിഡിസം മൂലം ഉണ്ടാകാം. 

ഏഴ്... 

തലമുടി കൊഴിച്ചിൽ ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു ലക്ഷണമാണ്. മുടി കൊഴിയുക, മുടിയുടെ കനം കുറയുക, പുരികവും കണ്‍പീലികളും നഷ്ടപ്പെടുക എന്നിവ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്ഷമത കുറയുന്നതിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ്.

എട്ട്...

അമിത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും അതും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നമാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: രാവിലെ വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍...

youtubevideo