അയാൾ പറ‍ഞ്ഞത് ആദ്യമൊക്കെ വെറുതെയാണെന്നാണ് ഞാൻ കരുതിയത്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചില ശാരീരിക അസ്വസ്ഥതകൾ വന്ന് തുടങ്ങി.അങ്ങനെ പരിശോധനകൾ നടത്തി. പരിശോധന ഫലത്തിൽ എച്ച് ഐ വി ആണെന്ന് സ്ഥീരികരിക്കുകയായിരുന്നുവെന്ന് ലെന്നി പറഞ്ഞു.

അയാൾ എച്ച്. ഐ.വിയെ ആയുധമാക്കുകയായിരുന്നു. നിരവധി പേരെ ചതിച്ചു. ഞാനും അതിലൊരാളായെന്ന് ലെന്നി പറയുന്നു. സ്വവർ​ഗലൈംഗീകതയിലൂടെ എച്ച് ഐ വി പരത്തുന്ന ഡേറിൽ റോവിനെ ‌എന്ന നിശബ്ദ കൊലയാളിയെ കുറിച്ചാണ് ലെന്നി തുറന്ന് പറയുന്നത്. ശാരീരികബന്ധത്തിന് വേണ്ടി ഉപയോ​ഗിച്ചിരുന്ന ​ഗർഭനിരോധന ഉറ പൊട്ടിപോയെന്ന കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. അയാൾ എച്ച് ഐ വി വ്യാപിപ്പിക്കുന്നതിനായി മനപൂർവ്വം ചെയ്തതാണെന്ന് പിന്നീടാണ് മനസിലായത്. 

ആഴ്ച്ചകളോളം ഒരുമിച്ച് കഴിഞ്ഞതിന് ശേഷമാണ് ഇക്കാര്യം അറിഞ്ഞതെന്ന് ലെന്നി പറഞ്ഞു. രോ​ഗലക്ഷണങ്ങൾ കണ്ടപ്പോൾ എച്ച് ഐ വി ആണോയെന്ന് സംശയമുണ്ടായിരുന്നു. സംശയം തീർക്കാൻ ക്ലിനിക്കിൽ പോയി പരിശോധന നടത്തി. ഫലം അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി. എച്ച് ഐ വി പോസിറ്റീവ് എന്നായിരുന്നു ഫലം. ഒരു ദിവസം എനിക്കൊരു ഫോൾ കോളെത്തി. 

നീയൊരു വിഡ്ഢിയാണ്. നിന്നെ ഞാൻ ചതിക്കുകയായിരുന്നു. നിന്റെ ജീവിതം അവസാനിക്കാൻ പോവുകയാണ്. ശാരീരിക ബന്ധത്തിന് ഉപയോ​ഗിച്ചിരുന്ന ​ഗർഭനിരോധന ഉറ ഞാൻ കീറിയിരുന്നു. അങ്ങനെ നിന്റെ ജീവനും അവസാനിക്കാൻ പോകുന്നു.... ഫോൺ ചെയ്തപ്പോൾ ഡോവ് എന്നോട് ഇങ്ങനെയാണ് പറഞ്ഞത്.

അയാൾ പറ‍ഞ്ഞത് ആദ്യമൊക്കെ വെറുതെയാണെന്നാണ് ഞാൻ കരുതിയത്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചില ശാരീരിക അസ്വസ്ഥതകൾ വന്ന് തുടങ്ങി. അങ്ങനെ പരിശോധന നടത്തുകയായിരുന്നു. പരിശോധന ഫലത്തിൽ എച്ച് ഐ വി ആണെന്ന് സ്ഥീരികരിക്കുകയായിരുന്നുവെന്ന് ലെന്നി പറഞ്ഞു. സ്വവർ​ഗ ലൈംഗികതയിൽ താൽപര്യമുള്ളവർക്ക് വേണ്ടിയുള്ള ഒരു ഓൺലെെനിലൂടെയാണ് ഡോവിനെ പരിചയപ്പെടുന്നത്. 

 അയാളെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. പൊലീസിൽ പരാതി നൽകിയപ്പോൾ സമാനമായ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോവ് എത്ര പേരെ ഇത് പോലെ ചതിച്ചിട്ടുണ്ടെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. പരാതികളുടേയും സാക്ഷികളുടേയും ഇരകളുടേയും എണ്ണം കൂടിയപ്പോൾ കേസിന്റെ ബലവും കൂടി. അങ്ങനെ 2018ൽ റോവിനെ കോടതി ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു. 

അയാൾക്ക് തടവുശിക്ഷ ലഭിച്ചെങ്കിലും എന്നെ പോലുള്ള ചിലരുടെ ജീവിതം മരുന്നുകളും ചികിത്സകളുമായി തുടരുകയാണെന്ന് ലെന്നി പറഞ്ഞു. ബിബിസിയുടെ ഡോക്യുമെന്ററിയിൽ ലെന്നി അടക്കം അഞ്ച് പേരാണ് തങ്ങൾക്ക് പറ്റിയ അബദ്ധം തുറന്ന് പറഞ്ഞത്. ഓൺലെെൻ ഡേറ്റിങ് പ്ലാറ്റ്ഫോമുകൾ ഒരു കാരണവശാലും വിശ്വാസിക്കരുതെന്നും ആരും ചതിയിൽപ്പെടരുതെന്നും ലെന്നി പറയുന്നു.