Asianet News MalayalamAsianet News Malayalam

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ വരുന്ന മൂന്ന് ഹൃദയാഘാത ലക്ഷണങ്ങളെപ്പറ്റി അറിയാം

' ഹൃദയാഘാതത്തെ അതിജീവിക്കാൻ ചെയ്യേണ്ടത് അതിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അടിയന്തിര വൈദ്യസഹായം തേടുക എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ഇനിയും കൂടുതൽ പഠനങ്ങൾ നടത്തേണ്ടതായുണ്ട് '  -  ഡോ. ഡി ബോയർ പറഞ്ഞു. 

Men and women share the three most common heart-attack symptoms, study finds
Author
Netherlands, First Published May 8, 2020, 2:02 PM IST

സ്ത്രീകളിലായാലും പുരുഷന്മാരിലായാലും പൊതുവേ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളിൽ വ്യത്യാസമുണ്ടാകും. എന്നാൽ, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ വരുന്ന മൂന്ന് ഹൃദയാഘാത ലക്ഷണങ്ങളെപ്പറ്റി അടുത്തിടെ 'അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ'  ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

' നെഞ്ചുവേദന, വിയർപ്പ്, ശ്വാസം മുട്ടൽ എന്നിവയാണ് സ്ത്രീകളിലും പുരുഷന്മാരിലും കണ്ട് വരുന്ന പ്രധാനപ്പെട്ട മൂന്ന് ലക്ഷണങ്ങൾ ' - പഠനത്തിന് നേതൃ‌ത്വം നൽകിയ നെതർലാൻഡിലെ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ അൾട്രെച്ചിലെ  ഗവേഷകൻ ഡോ. അനെമാരിജ്ൻ ഡി ബോയർ പറയുന്നു.

സ്ത്രീകളിലെ ഹൃദയാഘാതം: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്...

ഓരോ വര്‍ഷവും ഏകദേശം 735000 അമേരിക്കക്കാർക്ക് ഹൃദയാഘാതം ഉണ്ടാകുന്നു. അതായത് ഓരോ 40 സെക്കന്‍റിലും ഓരോ ഹൃദയാഘാതം വീതം സംഭവിക്കുന്നു. ആദ്യത്തെ ഹൃദയാഘാതത്തിന്റെ ശരാശരി പ്രായം പുരുഷന്മാർക്ക് 65 വയസും സ്ത്രീകൾക്ക് 72 വയസും ആണെന്നും ​പഠനത്തിൽ സൂചിപ്പിക്കുന്നു.

ഹൃദയാഘാതത്തെ അതിജീവിക്കാൻ ചെയ്യേണ്ടത് അതിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അടിയന്തിര വൈദ്യസഹായം തേടുക എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ഇനിയും കൂടുതൽ പഠനങ്ങൾ നടത്തേണ്ടതായി ഉണ്ടെന്നും ഡോ. ഡി ബോയർ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios