മാസത്തില്‍ ഒരിക്കല്‍ മാത്രം കഴിക്കാവുന്ന പുതിയ ഗര്‍ഭനിരോധന ഗുളികയുമായി ഗവേഷകര്‍. ഗര്‍ഭനിരോധനത്തിന് സാധാരണയായി സ്ത്രീകള്‍ ഉപയോഗിക്കുന്നത് കോണ്ടവും ഗര്‍ഭനിരോധന ഗുളികകളുമാണ്. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നതു കൊണ്ട് പല പാര്‍ശ്വഫലങ്ങളും സ്ത്രീകള്‍ക്ക് അനുഭവപ്പെടാറുണ്ട്. 

ഗര്‍ഭനിരോധന ഗുളിക പലരും ഗര്‍ഭധാരണം തടയുവാനായി ഉപയോഗിക്കുന്ന ഒന്നാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച് ഗര്‍ഭനിരോധനം തടയുകയാണ് ഈ ഗുളിക കഴിക്കുന്നതിലൂടെ സംഭവിക്കുന്നത്. പ്രൊജസ്‌ട്രോണ്‍, ഈസ്ട്രജന്‍ ഹോര്‍മോണുകളാണ് സാധാരണ ഗര്‍ഭനിരോധന ഗുളികകളില്‍ അടങ്ങുന്നത്..

മാസത്തില്‍ ഒരിക്കല്‍ മാത്രം കഴിക്കാവുന്ന പുതിയ ഗര്‍ഭനിരോധന ഗുളികയുമായി ഗവേഷകര്‍. ഗര്‍ഭനിരോധനത്തിന് സാധാരണയായി സ്ത്രീകള്‍ ഉപയോഗിക്കുന്നത് കോണ്ടവും ഗര്‍ഭനിരോധന ഗുളികകളുമാണ്. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നതു കൊണ്ട് പല പാര്‍ശ്വഫലങ്ങളും സ്ത്രീകള്‍ക്ക് അനുഭവപ്പെടാറുണ്ട്. 

ഇതിനൊരു പരിഹാരമായാണ് മാസത്തില്‍ ഒരിക്കല്‍ മാത്രം കഴിക്കാവുന്ന പുതിയ ഗര്‍ഭനിരോധന ഗുളിക കണ്ടെത്തിയിരിക്കുന്നത്. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ഈ മരുന്ന് കണ്ടെത്തിയത്. മൃഗങ്ങളില്‍ ഈ മരുന്ന് പരീക്ഷിച്ച് വിജയിച്ചിരുന്നു. എന്നാല്‍ ഇത് മനുഷ്യരില്‍ പരീക്ഷണം നടത്തിയിട്ടില്ല. മനുഷ്യരില്‍ പരീക്ഷണം നടത്തിയതിന് ശേഷം മാത്രമേ ഗര്‍ഭനിരോധനം എത്രത്തോളം സാദ്ധ്യതയുണ്ടെന്ന് പറയാന്‍ കഴിയൂവെന്ന് ​ഗവേഷകയായ അമേയ കീർത്തന പറയുന്നു.

 'സയന്‍സ് ട്രാന്‍സിലേഷണല്‍ മെഡിസിന്‍' എന്ന ജേണലിലാണ് ഈ മരുന്നിനെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്. ഓരോ തവണ കഴിക്കുന്നതിന്റെ അതേ അളവിലുളള ഹോര്‍മോണ്‍ തന്നെയാണ് ഇവ പുറത്തു വിടുന്നതെന്നും വളരെ പതുക്കെ മാത്രം ഹോര്‍മോണ്‍ മോചിപ്പിക്കുകയാണ് ഈ മരുന്ന് ചെയ്യുന്നതെന്നുമാണ് പഠനത്തില്‍ പറയുന്നത്.