Asianet News MalayalamAsianet News Malayalam

40 ശതമാനം ക്യാന്‍സറുകള്‍ക്കും കാരണം കണ്ടെത്തി പഠനം

മെച്ചപ്പെട്ട ചികിത്സാ സൗകരങ്ങള്‍ ലഭ്യമാകുന്നുണ്ടെങ്കിലും നാള്‍ക്കുനാള്‍ ക്യാന്‍സര്‍ കേസുകള്‍ വര്‍ദ്ധിച്ചുവരുകയാണ്. 

obesity and overweight are the causes of cancer
Author
Thiruvananthapuram, First Published Mar 23, 2019, 1:36 PM IST

ഇന്നത്തെ കാലത്ത് ഏറെ മാരകമായ ആരോഗ്യപ്രശ്‌നമാണ് ക്യാന്‍സര്‍. മെച്ചപ്പെട്ട ചികിത്സാ സൗകരങ്ങള്‍ ലഭ്യമാകുന്നുണ്ടെങ്കിലും നാള്‍ക്കുനാള്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുകയാണ്. ഇന്ന് ക്യാന്‍സര്‍ കണ്ടുവരുന്നവരില്‍ പകുതിയോളം പേരിലും രോഗകാരണം തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണശീലവും കാരണമുണ്ടാകുന്ന പൊണ്ണത്തടിയും അമിതവണ്ണവുമാണെന്ന്  പഠനം പറയുന്നു. 

അമേരിക്കയില്‍ സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. അമേരിക്കയില്‍ പ്രായമായവരില്‍ മൂന്നില്‍ രണ്ടുപേര്‍ക്കും അമിതവണ്ണമോ പൊണ്ണത്തടിയോ ഉണ്ട്. ക്യാന്‍സര്‍ സ്ഥിരീകരിക്കുന്ന രോഗികളില്‍ 40 ശതമാനം പേര്‍ക്കും അമിതവണ്ണമോ പൊണ്ണത്തടിയോ ഉണ്ട്. കുടല്‍, കരള്‍, ശ്വാസകോശം, പാന്‍ക്രിയാറ്റിക്, ഗര്‍ഭാശയം, സ്‌തനങ്ങള്‍ എന്നിവിടങ്ങളിലുണ്ടാകുന്ന ക്യാന്‍സറുകള്‍ക്ക് കാരണം ഇവ രണ്ടുമാണ്. അമേരിക്കയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ക്യാന്‍സര്‍ പിടിപെടുന്നവരുടെ എണ്ണത്തില്‍ ഏഴു ശതമാനത്തില്‍ അധികം വളര്‍ച്ചയുണ്ടായി. അമിതവണ്ണവും പൊണ്ണത്തടിയും മൂലമുള്ള ക്യാന്‍സറുകള്‍ക്കെതിരെ പ്രചാരണം ഉള്‍പ്പടെ നാലു പുതിയ പരിപാടികള്‍ സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ നടക്കുന്നുണ്ട്.


 

Follow Us:
Download App:
  • android
  • ios