നമ്മള്‍ ഒരിക്കലും കരുതാത്ത ബന്ധമാണ് ഓരോ ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളും തമ്മിലുള്ളത്. ഈ ബന്ധത്തെ സ്ഥാപിക്കുന്ന തരത്തിലുള്ള ഒരു പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

ചെറുപ്പകാലത്തുണ്ടാകുന്ന പല അസുഖങ്ങളും പിന്നീട് വളര്‍ന്നുകഴിയുമ്പോള്‍ മറ്റെന്തെങ്കിലും പ്രശ്‌നമായി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഒരുപക്ഷേ നമ്മള്‍ ഒരിക്കലും കരുതാത്ത ബന്ധമാണ് ഓരോ ആരോഗ്യപ്രശ്‌നങ്ങളും തമ്മിലുള്ളത്.

അത്തരത്തിലൊരു പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചെറുപ്പകാലത്ത് വായ്ക്കകത്ത് അണുബാധയുണ്ടായ ആളുകള്‍ക്ക് പിന്നീട് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഈ പഠനം ചൂണ്ടിക്കാണിക്കുന്നത്. 

'JAMA Network Open' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്ന 'Athersclerosis' എന്ന അസുഖത്തിനാണ് ചെറുപ്പത്തില്‍ വായ്ക്കകത്തുണ്ടായ അണുബാധ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. 

അതിനാല്‍ തന്നെ കുട്ടികളില്‍ വായ്ക്കകത്ത് വരുന്ന ചെറിയ അണുബാധകളോ, മുറിവുകളോ ഒക്കെ സമയബന്ധിതമായി തന്നെ ചികിത്സിക്കുകയോ പരിഹരിക്കുകയോ ചെയ്തുപോകേണ്ടത് അത്യാവശ്യമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.