വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. ദിവസവും ഒരു ​ഗ്ലാസ് മാതളം ജ്യൂസ് കുടിക്കുന്നത് രോ​ഗപ്രതിരോധ ശേഷി വർധിക്കുമെന്ന് മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു മരുന്നാണ് മാതളം ജ്യൂസ്.

മാതളം ജ്യൂസ് കുടിക്കുന്നത് ശരീരത്തില്‍ ലിബിഡോയുടെ അളവ് കൂട്ടാൻ സഹായിക്കുമെന്ന് എഡിൻ‌ബർഗിലെ ക്വീൻ മാർഗരറ്റ് സർവകലാശാലയിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ലിബിഡോ അഥവാ സെക്‌സ് താല്‍പര്യം കുറയുന്നത് ലൈംഗികപരമായ വന്ധ്യതാ പ്രശ്‌നങ്ങളില്‍ പെട്ട ഒന്നാണ്. 

21 നും 64നും ഇടയിൽ പ്രായമുള്ള 58 പുരുഷന്മാരിലും സ്ത്രീകളിലും നടത്തിയ പഠനത്തിലാണ് മാതളം ലിബിഡോ കൂട്ടുന്നതായി കണ്ടെത്തിയത്. എല്ലാ ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ ടെസ്റ്റോസ്റ്റിറോൺ അളവ്വർദ്ധിക്കുന്നതായി കണ്ടെത്തിയെന്നും ​ഗവേഷകർ പറയുന്നു.വൃക്കരോഗികൾ ദിവസവും ഒരു ​​ഗ്ലാസ് മാതള ജ്യൂസ് കുടിക്കേണ്ടത് അത്യാവശ്യമാണ്.

മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകളെ അലയിപ്പിച്ച് കളയാൻ മാതളം സ​ഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു.

 90%ത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കാനും സഹായിക്കുമെന്നാണ് ​ഗവേഷകർ പറയുന്നത്. പുരുഷന്മാരിൽ ബീജത്തിന്റെ അളവ് വർധിപ്പിക്കാനും മാതളം സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്.