Asianet News MalayalamAsianet News Malayalam

'പാസീവ് സ്മോക്കിങ്' രക്തസമ്മർദ്ദം കൂട്ടാമെന്ന് പഠനം

രക്തസമ്മർദ്ദം കൂടുന്നതിന് ഏറ്റവും വലിയ കാരണക്കാരൻ സെക്കൻഡ് ഹാൻഡ് സ്മോക്കിങ് അഥവാ പാസീവ് സ്മോക്കിങ്ങാണെന്ന് പഠനം. ഒരാൾ വലിച്ചു പുറത്തേക്ക് വിടുന്ന പുക പുകവലിക്കാത്തവരെ മാരകമായി ബാധിക്കും. ഇതിനെയാണ് സെക്കൻഡ് ഹാൻഡ് സ്മോക്കിങ് എന്ന് പറയുന്നത്. സ്ത്രീകളും കുട്ടികളുമാകും ഇതിലെ പ്രധാന ഇരകൾ.

Prevent High Blood Pressure, Avoid Passive Smoking At Home And Workplace
Author
Trivandrum, First Published May 4, 2019, 1:05 PM IST

രക്തസമ്മർദ്ദം കൂടുന്നതിന് ഏറ്റവും വലിയ കാരണക്കാരൻ സെക്കൻഡ് ഹാൻഡ് സ്മോക്കിങ് അഥവാ പാസീവ് സ്മോക്കിങ്ങാണെന്ന് പഠനം. ഒരാൾ വലിച്ചു പുറത്തേക്ക് വിടുന്ന പുക പുകവലിക്കാത്തവരെ മാരകമായി ബാധിക്കും. ഇതിനെയാണ് സെക്കൻഡ് ഹാൻഡ് സ്മോക്കിങ് എന്ന് പറയുന്നത്. സ്ത്രീകളും കുട്ടികളുമാകും ഇതിലെ പ്രധാന ഇരകൾ. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് മൂലം ഒരുപാട് പേർ ഈ ദുരിതം അനുഭവിക്കുകയും പല അസുഖങ്ങൾ വരുകയും ചെയ്യുന്നു. 

സെക്കൻഡ് ഹാൻഡ് സ്മോക്കിങ് രക്തസമ്മർദ്ദം കൂട്ടുന്നത് മാത്രമല്ല ഹൃദ്രോ​ഗം ഉണ്ടാകുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. ഓഫീസിലായാലും വീട്ടിലായാലും മാറി നിന്ന് പുകവലിക്കുന്ന നിരവധി പേരുണ്ട്. പുറത്തേക്ക് വിടുന്ന പുക മറ്റുള്ളവരിൽ 13 ശതമാനാണ് രക്തസമ്മർദ്ദം കൂടുന്നതിനുള്ള സാധ്യതയെന്നും പഠനത്തിൽ പറയുന്നു. ഇറ്റലിയിൽ സംഘടിപ്പിച്ച യൂറോപ്യൻ സൊസെെറ്റി ഓഫ് കാർഡിയോളജിയുടെ വാർഷിക പരിപാടിയിൽ അവതരിപ്പിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

Prevent High Blood Pressure, Avoid Passive Smoking At Home And Workplace

പാസീവ് സ്മോക്കിങ് മറ്റുള്ളവരിൽ പലതരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളാകും ഉണ്ടാക്കുകയെന്ന്  ​സൺക്യൂങ്ക്വാൻ യൂണിവേഴ്സിറ്റിയിലെ  പ്രൊഫസറായ ബീയിങ് ജിൻ കിം പറയുന്നു. സെക്കൻഡ് ഹാൻഡ് സ്മോക്കിങ്ങിന്റെ ദോഷങ്ങളെ കുറിച്ച് പലർക്കും അറിയില്ല. സമീപത്ത് നിൽക്കുന്നവരുടെ ആരോ​ഗ്യത്തെയാകും അത് കൂടുതൽ ബാധിക്കുകയെന്നും ജിൻ കിം പറഞ്ഞു. 

ഗര്‍ഭിണികളില്‍ അമ്പത് ശതമാനം സ്ത്രീകളും പാസീവ് സ്‌മോക്കിംഗിന്റെ ഇരകളാണെന്നാണ് അടുത്തിടെ പുറത്ത് വിട്ട റിപ്പോർട്ടുകളിൽ പറയുന്നത്.പുകവലിയേക്കാള്‍ ദോഷകരമായി ഗര്‍ഭിണികളെ ബാധിക്കുന്നത് പാസീവ് സ്‌മോക്കിംഗ് ആണെന്നാണ് പഠനത്തിൽ പറയുന്നത്.

പാസീവ് സ്‌മോക്കിംഗ് ഏറെ അപകടകരമാണെന്ന് മുന്‍പും നിരവധി റിപ്പോര്‍ട്ടുകളും ശാസ്ത്രീയ പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. അവികസിത രാജ്യങ്ങളിലെ ഗര്‍ഭിണികളില്‍ അമ്പത് ശതമാനം സ്ത്രീകളും പാസീവ് സ്‌മോക്കിംഗിന്റെ ഇരകളാണെന്നാണ് പുതിയ കണക്കുകള്‍. 

Follow Us:
Download App:
  • android
  • ios