PM Modi Birthday : നിങ്ങള്‍ക്കും പിന്തുടരാം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോഗ്യ രഹസ്യം ഇതാണ്
യോഗയും ധ്യാനവും നരേന്ദ്രമോദിയുടെ ദിനചര്യയുടെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ്. ശാരീരിക ക്ഷമതയും മാനസികാരോഗ്യത്തിനും ഇവ സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണ സമയം കിട്ടുന്നതിനനുസരിച്ച് യോഗ നിദ്ര പരിശീലിക്കാറുണ്ടെന്ന് മോദി അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് (prime minister Narendra Modi birthday) ഇന്ന് 73-ാം പിറന്നാൾ. 1950 സപ്റ്റംബർ 17ന് ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തിൽ ആറ് മക്കളിൽ മൂന്നാമനായിട്ടാണ് മോദിയുടെ ജനനം. ആരോഗ്യത്തിന് ഏറെ പ്രധാന്യം കൊടുക്കുന്ന ഒരു വ്യക്തികൂടിയാണ് നരേന്ദ്രമോദി.
യോഗയും ധ്യാനവും നരേന്ദ്രമോദിയുടെ ദിനചര്യയുടെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ്. ശാരീരിക ക്ഷമതയും മാനസികാരോഗ്യത്തിനും ഇവ സഹായിക്കുന്നു. ആഴ്ചയിൽ രണ്ട് തവണ സമയം കിട്ടുന്നതിനനുസരിച്ച് യോഗ നിദ്ര പരിശീലിക്കാറുണ്ടെന്ന് മോദി അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു. മനസിനെ ശാന്തമാക്കാനും സമ്മർദം അകറ്റാനും യോഗ നിദ്ര സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പച്ചക്കറികൾ, പഴങ്ങൾ, പയർ, ധാന്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലളിതവും എന്നാൽ പോഷകപ്രദവുമായ സസ്യാഹാരമാണ് പ്രധാനമന്ത്രി പിന്തുടരുന്ന ഭക്ഷണരീതി. നന്നായി വെള്ളം കുടിക്കുന്നത് പ്രധാനമാണ്. നല്ല ആരോഗ്യം നിലനിർത്തുന്നതിൽ വ്യായാമം പ്രധാന പങ്കാണ് വഹിക്കുന്നത്.
വേഗത്തിലുള്ള നടത്തമോ അല്ലെങ്കിൽ പതിവായി വ്യായാമം ചെയ്യുന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ മറ്റൊരു രഹസ്യമാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണയെങ്കിലും താൻ മുരിങ്ങയ്ക്കാ വിഭവം കഴിക്കാറുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പറഞ്ഞിരുന്നു.
മുരങ്ങയില ചേർത്ത പറാത്ത ഇടയ്ക്കിടെ കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഭവത്തിൽ ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞിരിക്കുന്നു. ഇത് രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുക ചെയ്യുന്നു. മുരിങ്ങയിലയിൽ ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെ തടയാനും സഹായിക്കുന്നു.
'ആയുഷ്മാന്‍ ഭവ' സമഗ്ര ആരോഗ്യസംരക്ഷ ക്യാമ്പയിന്‍, പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ തുടക്കം