ക്യാന്‍സറിനെ തോല്‍പ്പിക്കാന്‍ പറ്റുന്ന തരത്തില്‍ വൈദ്യശാസ്‌ത്രം ഏറെ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ക്യാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോകുന്നു എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 

മനുഷ്യശരീരത്തിൽ പുതുതായി കണ്ടെത്തിയ പ്രതിരോധ കോശങ്ങൾക്ക് ഏതുതരം ക്യാൻസർ ബാധിച്ച കോശങ്ങളും സുഖപ്പെടുത്താന്‍ കഴിയുമെന്ന്  കാർഡിഫ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ പറയുന്നു. നേച്ചർ ഇമ്യൂണോളജി എന്ന ജേണലിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  എലികളിലാണ് ഇത് പരീക്ഷിച്ചിരിക്കുന്നത്. ക്യാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ടി–സെല്ലിന് കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ ശേഷി നിർണയിക്കുന്നത് രക്തത്തിലെ പ്രതിരോധ കോശങ്ങളുടെ ക്ഷമതയാണ്. പുതുതായി കണ്ടെത്തിയ ടി സെല്ലുകൾക്ക് പ്രതിരോധ കോശം) എല്ലാവിധ ക്യാൻസർ കോശങ്ങളേയും നിശിപ്പിക്കാൻ കഴിവുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.

ടി–കോശങ്ങളുടെ പ്രതലത്തിലുള്ള റിസപ്റ്റേഴ്സിന് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള (ശ്വാസകോശം, വൃക്ക, രക്തം, ഓവറി തുടങ്ങിയ) ക്യാൻസർ കോശങ്ങളെ കണ്ടെത്താനും നശിപ്പിക്കാനും സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.