Asianet News MalayalamAsianet News Malayalam

തടി കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നുണ്ടോ; ഈ 6 ഭക്ഷണങ്ങൾ ഉൾപ്പെടുത്താറുണ്ടോ...?

ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവർ ഒഴിവാക്കാൻ പാടില്ലാത്ത ആറ് ഭക്ഷണങ്ങളുണ്ട്. ഏറെ പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഈ ഭക്ഷണങ്ങൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുമെന്ന് മാത്രമല്ല ഹൃദയാരോ​ഗ്യത്തിന് ഏറ്റവും മികച്ചതാണെന്നാണ് മറ്റൊരു സവിശേഷത. 
 

Seven easily available foods for weight loss
Author
Trivandrum, First Published Nov 1, 2019, 11:14 AM IST

ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവർ ഒഴിവാക്കാൻ പാടില്ലാത്ത ആറ് ഭക്ഷണങ്ങളുണ്ട്. ഏറെ പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഈ ഭക്ഷണങ്ങൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുമെന്ന് മാത്രമല്ല ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാനും ഏറ്റവും മികച്ചതാണെന്നതാണ് മറ്റൊരു സവിശേഷത. നിങ്ങളുടെ ഡയറ്റ് പ്ലാനിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1. പച്ച ഇലക്കറികൾ...

വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനു പുറമേ, പച്ചക്കറികളായ മൈക്രോ ഗ്രീൻസ്, ചീര, കാബേജ്, ബീറ്റ്റൂട്ട് പച്ചിലകൾ, എന്നിവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇവയിൽ കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. കൂടാതെ, നാരുകൾ കൂടുതലാണ്. വളരെയധികം കലോറി ഉപയോഗിക്കാതെ നിങ്ങൾക്ക് അവ വലിയ അളവിൽ കഴിക്കാം. ദിവസവും പച്ച നിറത്തിലുള്ള ഇലക്കറികൾ കഴിക്കുന്നത് മറവിരോഗം അകറ്റാനും ഓർമശക്തി മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് യു എസിലെ റഷ് സർവകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു. 

Seven easily available foods for weight loss

2. വേവിച്ച ഉരുളക്കിഴങ്ങ്...

ഉരുളക്കിഴങ്ങ് പോഷകങ്ങളുടെ മികച്ച ഉറവിടമാണ്. ശരീരഭാരം കുറയ്ക്കാൻ ഉരുളക്കിഴങ്ങ് സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രോട്ടീൻ, ഫൈബർ, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിൽ കൊഴുപ്പ് വളരെ കുറവാണ്. വേവിച്ച ഉരുളക്കിഴങ്ങ് ഒലിവ് ഓയിൽ ചേർത്ത് കഴിക്കുന്നതാണ് കൂടുതൽ ആരോ​ഗ്യകരമെന്ന് ഡയറ്റീഷ്യന്മാർ പറയുന്നു.

Seven easily available foods for weight loss

3. ആപ്പിൾ സൈഡർ വിനഗർ...

ആപ്പിൾ സൈഡർ വിനഗറിലെ ആസിഡ് ശരീരത്തിന്റെ രാസവിനിമയത്തെ ഉത്തേജിപ്പിക്കുന്നു. ശരീരത്തിൽ മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്നു.  കൊഴുപ്പ് സംഭരിക്കുന്നതിനെ പരിമിതപ്പെടുത്തുമെന്ന് ബയോകെമിസ്ട്രി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ആപ്പിൾ സൈഡർ വിനഗർ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും മധുരപലഹാരങ്ങളോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യുന്നു. 

Seven easily available foods for weight loss

 4. പയർവർ​ഗങ്ങൾ...

പ്രോട്ടീന്റെ ഉറവിടമാണ് പയർവർ​ഗങ്ങൾ. പയറിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ പോലുള്ള പോഷകങ്ങൾ കൊഴുപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കുന്നു. ആഴ്ചയിൽ മൂന്ന് കപ്പ് പയർ കഴിക്കുന്ന ആളുകൾക്ക് ശരീരഭാരം കുറയുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മറ്റൊരു പഠനം പയർവർഗ്ഗങ്ങൾ കഴിക്കുന്നവരിലും അല്ലാത്തവരിലും ശരീരഭാരം കുറയ്ക്കുന്നതിന്റെ വേഗതയെ താരതമ്യം ചെയ്യുന്നു.

കലോറി നിയന്ത്രിത ഭക്ഷണമാണ് ഇത്.. ശരീരത്തിന്റെ ആരോ​ഗ്യം വർധിപ്പിക്കുന്ന പല പോഷക മൂല്യങ്ങളും പയറിൽ അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച ചെറുപയർ ദഹനസംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം എന്നിവ അകറ്റാൻ സഹായിക്കുന്നു. രാവിലെ വ്യായാമത്തിന് ശേഷം അൽപം മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

Seven easily available foods for weight loss

5. കുരുമുളക്...

ഭക്ഷണത്തെ രുചികരമാക്കുന്നതിനപ്പുറം ഗുണങ്ങൾ കുരുമുളകിനുണ്ട്​. വിറ്റാമിൻ എ, കെ, സി, കാൽസ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ്​ കുരുമുളക്​. ആരോഗ്യകരമായ കൊഴുപ്പും ദഹനത്തിന്​ സഹായിക്കുന്ന ഫൈബറും ഇതിൽ അടങ്ങിയിരിക്കുന്നു. ഭക്ഷണത്തിൽ അൽപം കുരുമുളക് പൊടി ഉൾപ്പെടുത്തുന്നത് വയർ എപ്പോഴും നിറ‍ഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുകയും ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും. 

Seven easily available foods for weight loss

6. വെളിച്ചെണ്ണ...

വിശപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും വെളിച്ചെണ്ണ സഹായിക്കുന്നു. തേങ്ങ തെർമോജെനിക് ആണ് - ഇത് കൊഴുപ്പുകൾ വേഗത്തിൽ കുറയ്ക്കാൻ ​​ഗുണം ചെയ്യും. 40 സ്ത്രീകളോട് 30 ഗ്രാം സോയാബീൻ ഓയിൽ അല്ലെങ്കിൽ 30 ഗ്രാം വെളിച്ചെണ്ണ 28 ദിവസത്തേക്ക് എടുക്കാൻ ആവശ്യപ്പെട്ടു. കുറഞ്ഞ കലോറി ഭക്ഷണത്തിലും ദിവസേന നടക്കാനും സ്ത്രീകളോട് ആവശ്യപ്പെട്ടു.

28 ദിവസത്തിനുശേഷം വെളിച്ചെണ്ണ കഴിക്കുന്ന സ്ത്രീകൾ അരക്കെട്ടിന്റെ ചുറ്റളവ് കുറയ്ക്കുകയും എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) വർധിക്കുകയും ചെയ്യുന്നതായി കാണാനായെന്ന് ​ഗവേഷണത്തിൽ പറയുന്നു. വെളിച്ചെണ്ണ, ശരീരത്തിലെ ഇൻസുലിൻ നില മെച്ചപ്പെടുത്തുകയും, പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും.

Seven easily available foods for weight loss

Follow Us:
Download App:
  • android
  • ios