Asianet News MalayalamAsianet News Malayalam

കൊളസ്ട്രോൾ കുറയ്ക്കാൻ ഇതാ 7 വഴികൾ...

ഇറച്ചി, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കുന്നതിന് പകരം ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം കഴിക്കുന്നത്‌ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. സാല്‍മൺ, ടൂണ എന്നിവയിൽ ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്.

seven Ways to Lower Your Cholesterol Levels
Author
Trivandrum, First Published Aug 18, 2019, 11:33 AM IST

കൊളസ്ട്രോൾ തീർച്ചയായും ശരീരത്തിന് ആവശ്യമായ ഒന്നാണ്. ശരീരത്തിന്റെ എല്ലാ കോശങ്ങളിലും മെഴുകു പോലുള്ള കൊളസ്ട്രോൾ കാണാൻ സാധിക്കും. ദഹനം, വൈറ്റമിൻ ഡി ഉൽപ്പാദനം തുടങ്ങി ശരീരത്തിനാവശ്യമായ പ്രധാന കാര്യങ്ങൾ നിർവഹിക്കുന്നതിനും ഈ കൊളസ്ട്രോൾ അത്യാവശ്യമാണ്. ആവശ്യമായതിലുമധികം കൊളസ്ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോഴാണ് പ്രശ്നം സൃഷ്ടിക്കപ്പെടുന്നത്.

 ഇതാകട്ടെ ഹൃദയപേശികൾക്കു രക്തം നൽകുന്ന ധമനികളിൽ സംഭരിക്കപ്പെടുകയും ഇതുവഴി ഹൃദയാഘാതത്തിലേക്കും സ്ട്രോക്കിലേക്കും നയിക്കുകയും ചെയ്യും. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. 

നമ്മള്‍ കഴിക്കുന്ന ആഹാരങ്ങള്‍ പ്രത്യേകിച്ചും ഇറച്ചി,പാല്‍ ഉല്‍പ്പന്നങ്ങള്‍, ചിക്കന്‍ എന്നിവയില്‍ കൊളസ്ട്രോള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞ് കൂടും. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം ഇതുവഴി തടസ്സപ്പെടും. കൊളസ്ട്രോൾ കുറയ്ക്കാൻ ചെയ്യേണ്ടത് താഴേ ചേർക്കുന്നു...

ഒന്ന്...

ഇറച്ചി, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കുന്നതിന് പകരം ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം കഴിക്കുന്നത്‌ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. സാല്‍മൺ, ടൂണ എന്നിവയിൽ ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു.

seven Ways to Lower Your Cholesterol Levels

രണ്ട്...

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചായ, ചോക്ലേറ്റ് എന്നിവയും കഴിക്കാം. എച്ച്ഡിഎൽ അല്ലെങ്കില്‍ ഗുഡ് കൊളസ്ട്രോള്‍ അടങ്ങിയതാണ് ചോക്ലേറ്റ്. നോണ്‍ മില്‍ക്ക് ചോക്ലേറ്റ് ഐറ്റംസ് ആന്റി ഓക്സിഡന്റ് കൂടി ചേര്‍ന്നതാണ്. ഇത് ഹൃദയധമനികളില്‍ ബ്ലോക്ക്‌ ഉണ്ടാകാതെയും സൂക്ഷിക്കുന്നു.  

മൂന്ന്...

ശരീരത്തിലെ ഫാറ്റ് കുറയ്ക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പാണ്‌ മിക്കപ്പോഴും കൊളസ്ട്രോള്‍ കൂട്ടുന്നതും. ഒപ്പം തന്നെ കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണം പരമാവധി കുറയ്ക്കുക. 

നാല്...

ദിവസവും ഒരു ​ഗ്ലാസ് ​ഗ്രീൻ ടീ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല ശരീരത്തിലെ കൊഴുപ്പ് നീക്കുകയും ചെയ്യുന്നു.  ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നത്.

seven Ways to Lower Your Cholesterol Levels

അഞ്ച്...

ഉരുളക്കിഴങ്ങ് വറുത്തത് മിക്കവാറും പേര്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു ഭക്ഷണമാണ്. എന്നാല്‍ ഇവ കഴിക്കുന്നത് വഴി ട്രാന്‍സ് ഫാറ്റ് എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം കൊഴുപ്പ് നമ്മുടെ ശരീരത്തിലെത്തുകയാണ് ചെയ്യുന്നത്. സസ്യങ്ങളില്‍ നിന്നോ ഇറച്ചികളില്‍ നിന്നോ ഉള്ള കൊഴുപ്പല്ലാതെ ഭക്ഷണം വഴി ശരീരത്തിലെത്തുന്ന കൊഴുപ്പാണിത്.ഇത് ചീത്ത കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകാം. 

ആറ്...

ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കു. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും ഏറെ നല്ലതാണ് വെളുത്തുള്ളി.ഉദരസംബന്ധമായ അസുഖങ്ങൾ അകറ്റാൻ വളരെ മികച്ചതാണ് വെളുത്തുള്ളി.

ഏഴ്...

ദിവസവും ഒരു മണിക്കൂർ രാവിലെയോ വെെകിട്ടോ ക്യത്യമായി വ്യായാമം ചെയ്താൽ കൊളസ്ട്രോൾ കുറയ്ക്കാം. യോ​ഗ, നടത്തം, സ്വിമ്മിങ്, എയറോബിക്സ് പോലുള്ള വ്യായാമങ്ങൾ ചെയ്യാവുന്നതാണ്. 

Follow Us:
Download App:
  • android
  • ios