ചില വ്യക്തികൾക്ക് ബദാം കഴിച്ചതിന് ശേഷം അലർജി പ്രശ്നം ഉണ്ടാകാം. ചൊറിച്ചിൽ, നീർവീക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയ്ക്കും കാരണമാകും. ബദാം കഴിച്ചതിന് ശേഷം എന്തെങ്കിലും അലർജി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണുക.

ഡ്രൈ നട്‌സുകളിൽ ഏറ്റവും പോഷക​ഗുണമുള്ള ഒന്നാണ് ബദാം. ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ്. പല പോഷകങ്ങളും ഇതിലുണ്ട്. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായിക്കുന്നവയാണ് ഇവ. 

ചർമത്തിന്റെ ആരോഗ്യത്തിനും ചെറുപ്പത്തിനും ചുളിവുകൾ ഒഴിവാക്കാനും സഹായിക്കുന്ന വൈറ്റമിൻ ഇ ഉൾപ്പെടെയുളള പല പോഷകങ്ങളും ഇതിൽ ധാരാളമുണ്ട്. എന്നാൽ ബദാം അമിതമായി കഴിക്കുന്നത് അതുപോലെ തന്നെ ദോഷവുമാണ്. അമിതമായി ബദാം കഴിച്ചാലുള്ള ചില ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ച് കൂടി അറി‍ഞ്ഞിരിക്കുക...

ഒന്ന്...

ചില വ്യക്തികൾക്ക് ബദാം കഴിച്ചതിന് ശേഷം അലർജി പ്രശ്നം ഉണ്ടാകാം. ചൊറിച്ചിൽ, നീർവീക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയ്ക്കും കാരണമാകും. ബദാം കഴിച്ചതിന് ശേഷം എന്തെങ്കിലും അലർജി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണുക.

രണ്ട്...

ബദാമിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് ഗുണം ചെയ്യും. എന്നിരുന്നാലും, വലിയ അളവിൽ ബദാം കഴിക്കുക ചെയ്യുന്നത് വയറുവേദന, ഗ്യാസ് അല്ലെങ്കിൽ വയറിളക്കം പോലുള്ള ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാകും.

മൂന്ന്...

ബദാമിൽ മാംഗനീസ് ധാരാളമുണ്ട്. മാംഗനീസ് അടങ്ങിയ മറ്റു ഭക്ഷണങ്ങൾക്കൊപ്പം ബദാം കഴിയ്ക്കുന്നത് മാംഗനീസ് അധികമാകാൻ ഇടയാക്കും. 

നാല്...

ശരീരത്തിൽ വിറ്റമിൻ ഇ നല്ലതാണെങ്കിലും അത് അമിതമാകുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്. വിറ്റമിൻ ഇ വർദ്ധിച്ചാൽ അത് വയറിളക്കം, മനംപുരട്ടൽ, ദഹന പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കാരണമാകും.

അഞ്ച്...

ബദാം പോഷക ​ഗുണമുള്ളതാമ്. അമിതമായ അളവിൽ ബദാം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമായേക്കാം. 

ആറ്...

ബദാമിൽ ഓക്‌സലേറ്റ്‌സ് അടങ്ങിയിരിക്കുന്നു. അതിനാൽ, ഇത് അമിതമായി കഴിക്കുന്നത് കിഡ്‌നി സ്‌റ്റോൺ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

Asianet News Live | Malayalam News Live | Kerala Governor | SFI Protest| Election 2024 #Asianetnews